- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വവർഗ വിവാഹത്തെ അനുകൂലിച്ചുകൊണ്ട് ജർമൻ ഉപരിസഭ: നിയമം പരിഷ്‌ക്കരിക്കാൻ ചാൻസലർക്കു മേൽ സമ്മർദമേറുന്നു
ബെർലിൻ: അയർലണ്ടിനു പിന്നാലെ സ്വവർഗ വിവാഹത്തെ അനുകൂലിച്ചുകൊണ്ട് ജർമനിയും. സ്വവർഗാനുരാഗികൾ തമ്മിലുള്ള വിവാഹത്തെയും അവർക്ക് കുട്ടികളെ ദത്തെടുക്കാനുള്ള അവകാശത്തെയും അനുകൂലിച്ചുകൊണ്ട് ജർമൻ ഉപരിസഭയായ ബുൺഡെസ്‌റാട്ട് വോട്ടു ചെയ്തു. സ്വവർഗവിവാഹത്തെ ഉപരിസഭ അനുകൂലിച്ചതോടെ ഇതുസംബന്ധിച്ച് അനുകൂല തീരുമാനമെടുക്കാൻ ഫെഡറൽ സർക്കാരിനു മേ
ബെർലിൻ: അയർലണ്ടിനു പിന്നാലെ സ്വവർഗ വിവാഹത്തെ അനുകൂലിച്ചുകൊണ്ട് ജർമനിയും. സ്വവർഗാനുരാഗികൾ തമ്മിലുള്ള വിവാഹത്തെയും അവർക്ക് കുട്ടികളെ ദത്തെടുക്കാനുള്ള അവകാശത്തെയും അനുകൂലിച്ചുകൊണ്ട് ജർമൻ ഉപരിസഭയായ ബുൺഡെസ്‌റാട്ട് വോട്ടു ചെയ്തു.
സ്വവർഗവിവാഹത്തെ ഉപരിസഭ അനുകൂലിച്ചതോടെ ഇതുസംബന്ധിച്ച് അനുകൂല തീരുമാനമെടുക്കാൻ ഫെഡറൽ സർക്കാരിനു മേൽ സമ്മർദം ഏറിയിരിക്കുകയാണ്. ജനാധിപത്യ രീതി തുടരുന്ന ഒരു രാജ്യത്ത് സ്വവർഗ വിവാഹത്തിനെതിരേ നടപടിയെടുക്കുന്നത് യോജിച്ചതല്ല എന്നാണ് ലെസ്‌ബിയൻ ആൻഡ് ഗേ ഫെഡറേഷൻ (എൽഎസ്വിഡി) പറയുന്നത്.
അതേസമയം അയർലണ്ടിൽ നടപ്പാക്കിയതു പോലെയുള്ള ഒരു റഫറണ്ടം നടത്തി നിയമം പരിഷ്‌ക്കരിക്കാൻ ചാൻസലർ ആഞ്ചല മെർക്കർക്ക് ഏറെ കടമ്പകൾ കടക്കേണ്ടി വരുമെന്നാണ് വിലയിരുത്തുന്നത്.
യാഥാസ്ഥിതിക പാർട്ടിയായ ക്രിസ്ത്യൻ ഡൊമോക്രാറ്റിക് യൂണിയനും ബവേറിയൻ ക്രിസ്റ്റിയൻ സോഷ്യൽ യൂണിയനും കടുത്ത എതിർപ്പാണ് ഇക്കാര്യത്തിൽ പ്രകടിപ്പിക്കുന്നത്. ഉപരിസഭ അനുകൂലമായി വോട്ടുചെയ്തുവെങ്കിലും അധോസഭയും ഹൗസ് ഓഫ് പാർലമെന്റും ഇതിനെ ശക്തമായി എതിർക്കുന്നതിനാൽ സ്വവർഗ വിവാഹത്തിന് ജർമനിയിൽ എത്രത്തോളം നിയമസാധുത ലഭിക്കുമെന്ന കാര്യത്തിൽ സംശയമാണ്.
എന്നാൽ കടുത്ത കാത്തോലിക്ക വിശ്വാസികൾ ഉള്ള അയർലണ്ടിൽ പോലും റഫറണ്ടത്തിലൂടെ നിയമം പാസാക്കിയെടുത്തതിനാൽ ജർമനിയിൽ ഇത്ര പോലും ബുദ്ധിമുട്ട് ഉണ്ടാകില്ലെന്ന ആശ്വാസത്തിലാണ് സ്വവർഗാനുരാഗികൾ. നിലവിൽ സ്വവർഗപ്രേമികൾക്ക് സിവിൽ പാർട്ട്ണർഷിപ്പുകളിൽ ഏർപ്പെടാനുള്ള അവകാശം മാത്രമാണ് ജർമനിയിൽ നിയമം മൂലം ഉറപ്പാക്കിയിട്ടുള്ളത്.