- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പമ്പാ അച്ചൻകോവിലാറുകളിൽ ജലനിരപ്പ് ഉയർന്നു; അപ്പർ കുട്ടനാട് പടിഞ്ഞാറൻ മേഖലകളിലെ വീടുകളിൽ വെള്ളം കയറി

മാന്നാർ: കനത്ത മഴയെ തുടർന്ന് കിഴക്കൻ വെള്ളത്തിന്റെ വരവിൽ പമ്പാ അച്ചൻകോവിലാറുകളിൽ ജലനിരപ്പ് ഉയർന്നതോടെ അപ്പർ കുട്ടനാട് പടിഞ്ഞാറെൻ മേഖലകളിലെ 300-ഓളം വീടുകളിൽ വെള്ളം കയറി.
മാന്നാറിൽ പാവുക്കര, മൂർത്തിട്ട മുക്കാത്താരി, വൈദ്യൻ കോളനി, ഇടത്തേ കോളനി, വള്ളക്കാലി, പൊതുവൂർ, തൈച്ചിറ കോളനി, ചെന്നിത്തലയിൽ ഐക്കരമുക്ക്, മുക്കത്ത് കോളനി, വള്ളാംകടവ്, ചില്ലിതുരുത്തിൽ, സ്വാമിത്തറ, തേവർകടവ്, പുത്തനാർ, മഠത്തുംപടി, വാഴക്കൂട്ടം, പാമ്പനംചിറ, പറയങ്കേരി, നാമങ്കേരിൽ, കുരയ്ക്കലാർ, മുണ്ടോലി കടവ്, കാരിക്കുഴി, കാങ്കേരി ദീപ്, ഈഴക്കടവ് എന്നിവിടങ്ങളിൽ നിരവധി വീടുകളിൽ വെള്ളം കയറി.
ബുധനൂരിൽ എണ്ണയ്ക്കാട് പ്ലാ ക്കാത്തറ കോളനി, പൊണ്ണത്തറ, കടമ്പൂര്, താഴാന്ത്ര എന്നിവിടങ്ങളിലെ വീടുകളിലാണ് വെള്ളം കയറിയത്. കലങ്ങി മറിഞ്ഞ് വരുന്ന കിഴക്കൻ വെള്ളത്തിന്റെ വരവ് നാട്ടുകാരിൽ പരിഭാന്തിയിലാക്കുന്നുണ്ട്.


