- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചമ്മന്തിപൊടി
ചേരുവകൾ തേങ്ങ- 1 കുരുമുളക്- 1ടേ.സ്പൂൺഉലുവ- 1 ടീ.സ്പൂൺചെറിയഉള്ളി- 10ഇഞ്ചി- 2 ടേ.സ്പൂൺവെളുത്തുള്ളി- 1ടേ.സ്പൂൺകായം- 1 ടീ.സ്പൂൺ/ 1 കഷണംകറിവേപ്പില- 2 കതിർപ്പ്മുളക്പൊടി- 3 ടേ.സ്പൂൺമല്ലിപ്പൊടി- 1 ½ ടേ.സ്പൂൺപുളി- 2 ടേ.സ്പൂൺഉപ്പ്- പാകത്തിന് പാകം ചെയ്യുന്ന വിധം തേങ്ങപ്പീര നന്നായിവറുക്കുക. ബ്രൌൺ നിറമായി വരുംബോൾ ചെറിയഉള്ളി , ഇഞ്ചി, വെളുത്തുള്ളി ചെറുതായിഅരിഞ്ഞതും കറിവേപ്പിലയും കൂട്ടിച്ചേർത്ത് വീണ്ടും വറുക്കുക,പകുതിമൂപ്പിൽ കായം കഷണവും ഇട്ട് മൂപ്പിച്ചെടുക്കുക. നല്ല ചുമക്കെവറുക്കണം. തീ കെടുത്തിയിട്ടു അതിലേക്ക്, മുളകുപൊടി, മല്ലിപ്പൊടി,പുളിയും ചേർക്കുക. നന്നായി ബ്രൌൺ നിറമാകുന്ന ഈ തേങ്ങാക്കൂട്ട് നന്നായി മിക്‌സിയിൽ പൊടിച്ചെടുക്കുക. പുളിയും ഇത്തിരി മുന്നോട്ടായിരിക്കണം. പൊടിച്ച ശേഷം രുചിച്ചു നോക്കി ആവശ്യമെങ്കിൽ കൂടുതൽ പുളിചേർക്കുക. വെള്ളം ഒട്ടും ചേർക്കാതെ, പൊടിച്ചെടുക്കുന്നു എന്നതാണ് ഈ ചമ്മന്തിപ്പൊടിയുടെ പ്രത്യേകത. കുറിപ്പ്:- സ്വന്തംവീട്ടിൽനിന്നും കുറച്ചുനാൾ മാറിനിൽക്കേണ്ടിവരുമ്പോൾ മലയാളി അമ്മമാരുടെ മനസ്സി
ചേരുവകൾ
തേങ്ങ- 1
കുരുമുളക്- 1ടേ.സ്പൂൺ
ഉലുവ- 1 ടീ.സ്പൂൺ
ചെറിയഉള്ളി- 10
ഇഞ്ചി- 2 ടേ.സ്പൂൺ
വെളുത്തുള്ളി- 1ടേ.സ്പൂൺ
കായം- 1 ടീ.സ്പൂൺ/ 1 കഷണം
കറിവേപ്പില- 2 കതിർപ്പ്
മുളക്‌പൊടി- 3 ടേ.സ്പൂൺ
മല്ലിപ്പൊടി- 1 ½ ടേ.സ്പൂൺ
പുളി- 2 ടേ.സ്പൂൺ
ഉപ്പ്- പാകത്തിന്
പാകം ചെയ്യുന്ന വിധം
തേങ്ങപ്പീര നന്നായിവറുക്കുക. ബ്രൌൺ നിറമായി വരുംബോൾ ചെറിയഉള്ളി , ഇഞ്ചി, വെളുത്തുള്ളി ചെറുതായിഅരിഞ്ഞതും കറിവേപ്പിലയും കൂട്ടിച്ചേർത്ത് വീണ്ടും വറുക്കുക,പകുതിമൂപ്പിൽ കായം കഷണവും ഇട്ട് മൂപ്പിച്ചെടുക്കുക. നല്ല ചുമക്കെവറുക്കണം. തീ കെടുത്തിയിട്ടു അതിലേക്ക്, മുളകുപൊടി, മല്ലിപ്പൊടി,പുളിയും ചേർക്കുക. നന്നായി ബ്രൌൺ നിറമാകുന്ന ഈ തേങ്ങാക്കൂട്ട് നന്നായി മിക്‌സിയിൽ പൊടിച്ചെടുക്കുക. പുളിയും ഇത്തിരി മുന്നോട്ടായിരിക്കണം. പൊടിച്ച ശേഷം രുചിച്ചു നോക്കി ആവശ്യമെങ്കിൽ കൂടുതൽ പുളിചേർക്കുക. വെള്ളം ഒട്ടും ചേർക്കാതെ, പൊടിച്ചെടുക്കുന്നു എന്നതാണ് ഈ ചമ്മന്തിപ്പൊടിയുടെ പ്രത്യേകത.
കുറിപ്പ്:- സ്വന്തംവീട്ടിൽനിന്നും കുറച്ചുനാൾ മാറിനിൽക്കേണ്ടിവരുമ്പോൾ മലയാളി അമ്മമാരുടെ മനസ്സിൽ മകന് മകൾക്ക് ഭർത്താവിന് കൊടുത്തുവിടുന്ന ഭക്ഷണസാധനങ്ങളിൽ മറക്കാതെ പൊടിച്ചുണ്ടാക്കി കൊടുത്തുവിടുന്ന ഒരു ചമ്മന്തിപ്പൊടി ആണിത്. നമ്മുടെ വീട്ടിലെ തേങ്ങ പൊടിക്കുകയാണെങ്കിൽ, എണ്ണയുടെ കൂടുതൽ കാരണം ഒന്നു നന്നായി കുഴഞ്ഞുവരാൻ സാദ്ധ്യതയുണ്ട്. ഒരു പരന്ന പാത്രത്തിൽ നിരത്തി ഒന്നുണങ്ങാൻ അനുവദിച്ചതിനു ശേഷം കുപ്പിയിലേക്ക് മാറ്റാം. മാസങ്ങളോളം ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഒരു ചമ്മന്തിപ്പൊടിയായും, ചോറിനൊപ്പവും, പൊതിച്ചോടിലും ഇത് ധാരാളമായി ഉപയോഗിച്ചുവരുന്നു.