തിരുവനന്തപുരം: ഉപ്പും മുളകും എന്ന പരമ്പരയിലുടെ ശ്രദ്ധേയനായ ബിജുസോപാനം കഥയിൽ സിനിമയൊരുങ്ങുന്നു.ഉപ്പുംമുളകിലെയും താരങ്ങൾ എല്ലാം തന്നെ ചിത്രത്തിൽ കഥാപാത്രങ്ങളായെത്തുന്നുവെന്നതാണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത.നവാഗതനായ ജയൻ വി കുറുപ്പ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ബ്ലൂംസ് ഇന്റർനാഷണലിന്റെ ബാനറിൽ അമേരിക്കൻ മലയാളിയും ബിൽഡറുമായ കൊല്ലങ്കോട് സ്വദേശി വേണുഗോപാലകൃഷ്ണനാണ്.

ഉപ്പും മുളക് സീരിയൽ , കപ്പേള ക്രിയേറ്റീവ് ഡയറക്ടർ എന്നീ നിലകളിൽ പ്രശസ്തനായ സുരേഷ് ബാബു എന്ന കണ്ണൻ തിരക്കഥ സംഭാഷണമെഴുതുന്നു. ബിജു സോപാനത്തിന്റേതാണ് കഥ. നൗഷാദ് ഷെറീഫ് ഛായാഗ്രഹണം നിർവഹിക്കുന്നു. പ്രൊജക്ട് ഹെഡ്-റഷീദ് മസ്താൻ,പ്രൊഡക്ഷൻ കൺട്രോളർ-ജാവേദ് ചെമ്പ്.

കോവിഡ് നിയന്ത്രണങ്ങൾ മാറുന്നതനുസരിച്ച് എറണാകുളം,പട്ടാമ്പി എന്നിവിടങ്ങളിലായി ചിത്രീകരണമാരംഭിക്കും.