- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉപ്പും മുളകും നായികയുടേത് ലിവിങ് ടുഗെദർ ജീവിതമായിരുന്നോ? പ്രചരിക്കുന്ന വാർത്തകളുടെ വാസ്തവം വെളിപ്പെടുത്തി നടി നിഷ; മനസ്സിൽ പോലും വിചാരിക്കാത്ത കഥകൾ ചിലർ മെനയുന്നുവെന്ന് വിമർശനം; തനിക്ക് സ്ക്രീനിലും അല്ലാതെയുമായി മൊത്തം ആറുമക്കൾ ഉണ്ടെന്നും സീരിയൽ പ്രേക്ഷകരുടെ ഇഷ്ടനായിക
തിരുവനന്തപുരം: മലയാളം സീരിയൽ രംഗത്ത് ഏറ്റവും ജനപ്രീതിയുള്ള നടിയാണ് ഫ്ലവേഴ്സ് ചാനലിലെ ഉപ്പും മുളകും സീരിയലിലെ നായിക നിഷ സാരംഗിന്. നീലുവെന്ന വീട്ടമ്മയുടെ വേഷം അവർ വെള്ളിത്തിരയിൽ വളരെ തന്മയത്വത്തോടെയാണ് അഭിനയിക്കുന്നത്. ബാലുവെന്ന രസികൻ ഗൃഹനാഥന്റെ ഭാര്യയുടെ വേഷമാണ് അവർക്ക്. കുസൃതി കുടുക്കളായ നാല് മക്കളുടെ അമ്മയായും തിളങ്ങുന്നു നിഷ. ശ്രീകണ്ഠൻ നായരുടെ സീരിയലിലെ ഏറ്റവും ശ്രദ്ധേയമായ സീരിയലാണ് ഇത്. മറ്റ് ചാനലുകൾ ഈ സീരിയലിനെ തട്ടിക്കൊണ്ടു പോകാൻ പോലും ്ശ്രമിച്ചിരുന്നു. എന്തായാലും നീലുവിനെ അവതരിപ്പിക്കുന്ന നിഷയുടെ മക്കളാണ് സീരിയലിൽ അഭിനയിക്കുന്നതെന്ന് പോലും നിരവധി പേർ വിശ്വസിക്കുന്നുണ്ട്. എന്നാൽ നിഷയോട് ചോദിച്ചാൽ അവർ പറയും തനിക്ക് സ്ക്രീനിലും അല്ലാതെയുമായി മൊത്തം ആറുമക്കൾ ഉണ്ടെന്നാണ്. അത്രയ്ക്ക് മികച്ചതാണ് ഉപ്പും മുളകും ടീം കാഴ്ച്ച വെക്കുന്ന അഭിനയ മുഹൂർത്തങ്ങൾ. എന്തായാലും പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത് പ്രശസ്തയായ നിഷക്കെതിരെ അടുത്തിടെ സോഷ്യൽ മീഡിയയിൽ ചില ഗോസിപ്പുകൾ ഇറങ്ങിയ
തിരുവനന്തപുരം: മലയാളം സീരിയൽ രംഗത്ത് ഏറ്റവും ജനപ്രീതിയുള്ള നടിയാണ് ഫ്ലവേഴ്സ് ചാനലിലെ ഉപ്പും മുളകും സീരിയലിലെ നായിക നിഷ സാരംഗിന്. നീലുവെന്ന വീട്ടമ്മയുടെ വേഷം അവർ വെള്ളിത്തിരയിൽ വളരെ തന്മയത്വത്തോടെയാണ് അഭിനയിക്കുന്നത്. ബാലുവെന്ന രസികൻ ഗൃഹനാഥന്റെ ഭാര്യയുടെ വേഷമാണ് അവർക്ക്. കുസൃതി കുടുക്കളായ നാല് മക്കളുടെ അമ്മയായും തിളങ്ങുന്നു നിഷ. ശ്രീകണ്ഠൻ നായരുടെ സീരിയലിലെ ഏറ്റവും ശ്രദ്ധേയമായ സീരിയലാണ് ഇത്. മറ്റ് ചാനലുകൾ ഈ സീരിയലിനെ തട്ടിക്കൊണ്ടു പോകാൻ പോലും ്ശ്രമിച്ചിരുന്നു.
എന്തായാലും നീലുവിനെ അവതരിപ്പിക്കുന്ന നിഷയുടെ മക്കളാണ് സീരിയലിൽ അഭിനയിക്കുന്നതെന്ന് പോലും നിരവധി പേർ വിശ്വസിക്കുന്നുണ്ട്. എന്നാൽ നിഷയോട് ചോദിച്ചാൽ അവർ പറയും തനിക്ക് സ്ക്രീനിലും അല്ലാതെയുമായി മൊത്തം ആറുമക്കൾ ഉണ്ടെന്നാണ്. അത്രയ്ക്ക് മികച്ചതാണ് ഉപ്പും മുളകും ടീം കാഴ്ച്ച വെക്കുന്ന അഭിനയ മുഹൂർത്തങ്ങൾ. എന്തായാലും പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത് പ്രശസ്തയായ നിഷക്കെതിരെ അടുത്തിടെ സോഷ്യൽ മീഡിയയിൽ ചില ഗോസിപ്പുകൾ ഇറങ്ങിയിരുന്നു.
സ്വകാര്യ ജീവിതത്തെ കുറിച്ചായിരുന്നു ഈ ഗോസിപ്പുകൾ ഉയർന്നത്. നടി വിവാഹിതയല്ലെന്നും ലിവിങ് ടുഗതർ ആയിരുന്നു എന്നും രണ്ടു മക്കൾ ആയപ്പോൾ ഇരുവരും വേർപിരിഞ്ഞു എന്നെല്ലാമായിരുന്നു പ്രചരിക്കപ്പെട്ടത്. എന്നാൽ ഇത് തീർത്തും അടിസ്ഥാനരഹിതമാണെന്നാണ് നിഷ വ്യക്തമാക്കിയത്. തന്റേത് ലിവിംഗ ടുഗെദർ ജീവതമൊല്ലും അല്ലായിരുന്നു എന്നാണ് നിഷ പറയുന്നത്.
അപ്പച്ചിയുടെ മകനായിരുന്നു വരൻ. എന്നാൽ ഒരുമിച്ച് മുന്നോട്ട് പോകാൻ സാധിക്കില്ല എന്ന് ഉറപ്പായതോടെ നിയമ പ്രകാരം വേർപിരിഞ്ഞു. എന്നാൽ ഈ വിഷയത്തിൽ തങ്ങൾ മനസ്സിൽ പോലും വിചാരിക്കാത്തകഥകൾ മെനയുകയാണ് ചിലർ. അത് മറ്റുള്ളവരെ എത്ര വേദനിപ്പിക്കുമെന്ന് അവർ ചിന്തിക്കുന്നില്ലയെന്നും നിഷ പറയുന്നു. എന്നാൽ തങ്ങൾ നിയമപരമായി വിവാഹിതരായിരുന്നില്ല എന്ന് ചില മാധ്യമങ്ങൾ തെറ്റായ വാർത്തകൾ നല്കുകയായിരുന്നു. തങ്ങൾ ലിവിങ് റിലേഷനായിരുന്നു എന്നുമൊക്കെയായിരുന്നു ചില മാധ്യമങ്ങളിൽ വന്ന വാർത്ത.- നിഷ പറയുന്നു.
ജീവിതത്തിൽ ഒരുപാഠ് കഠിനമായ വഴികൾ താണ്ടിയാണ് കരുപ്പിടിപ്പിച്ചതെന്നാണ് നിഷ പറയുന്നത്. സീരിയലിൽ സജീവമാകും മുമ്പ് കുടമ്പുളിയും തേയിലയും വിറ്റും പ്രമുഖ ബ്രാന്റിന്റെ കുക്കുംഗ് ഉപകരണങ്ങൾ വിറ്റും കൂടാതെ റിയൽ എസ്റ്റേറ്റ് ബ്രോക്കറായും താൻ പ്രവർത്തിച്ചിട്ടുണ്ട് നിഷ. ഉപ്പും മുളകും എന്ന സീരിയലിനു മുമ്പ് മൈബോസ് എന്ന ചിത്രത്തിൽ ദിലീപിന്റെ സഹപ്രവർത്തകയായും പോത്തൻ വാവ എന്ന ചിത്രത്തിലും നിഷ അഭിനയിച്ചിട്ടുണ്ട്.