ന്യൂഡൽഹി: ഈ വർഷത്തെ സിവിൽ സർവീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുക നാളെ വരെ. ജൂൺ 27നാണ് പ്രിലിമിനറി പരീക്ഷ. upsc.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അംഗീകൃത സർവകലാശാല ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഐഎഎസ്, ഐ.പി.എസ് തസ്തികകളിലേക്ക് ഇന്ത്യൻ പൗരന്മാർക്ക് മാത്രമാണ് അവസരം. പ്രിലിമിനറി പരീക്ഷയ്ക്ക് യോഗ്യത നേടുന്നവർക്കാണ് മെയിൻ പരീക്ഷയെഴുതാൻ കഴിയുക.


ഗ്രൂപ്പ് എ, ബി പോസ്റ്റുകളിലായി 712 ഒഴിവുകളാണ് ഉള്ളത്. ഇന്ത്യൻ അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസ്, ഇന്ത്യൻ പൊലീസ് സർവീസ് തുടങ്ങിയ കേന്ദ്ര സർവീസുകളിലെ ഒഴിവുകളിലേക്കാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതിൽ 22 എണ്ണം ഭിന്നശേഷിക്കാർക്കുള്ള സംവരണമാണ്. 100 രൂപയാണ് അപേക്ഷാ ഫീസ്. വനിതകൾ, എസ്.സി, എസ്.ടി, ഭിന്നശേഷിക്കാർ എന്നിവർ ഫീസ് നൽകേണ്ട.21-32 വയസാണ് പ്രായപരിധി. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവുണ്ട്. ഇന്ത്യൻ ഫോറസ്റ്റ് സർവീസസ് പരീക്ഷയ്ക്കുള്ള വിജ്ഞാപനവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.