- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇപ്പോൾ പൊട്ടിക്കുമെന്ന് പറഞ്ഞ ആ വലിയ ബോംബ് തണുത്തുറഞ്ഞു; അഗസ്റ്റ വെസ്റ്റ്‌ലാൻഡ് ഇടപാടിൽ ഒരു കുടുംബത്തിന് കൊടുത്ത കോടികളുടെ കണക്ക് വന്നതോടെ രാഹുൽ- മോദി കൂടിക്കാഴ്ച്ചയും; പ്രതിഷേധത്തിലെ പ്രതിപക്ഷ ഐക്യത്തിന് പ്രഹരമായതോടെ അസ്വാരസ്യം അറിയിച്ച് മറ്റു പാർട്ടികളും; രാഷ്ട്രപതിഭവൻ മാർച്ചിൽ നിന്ന് വിട്ടുനിന്നു
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒറ്റയ്ക്കു പോയിക്കണ്ട രാഹുൽ ഗാന്ധിയുടെ നടപടി നോട്ടു നിരോധനവിഷയത്തിൽ പ്രതിപക്ഷപാർട്ടികൾക്കിടയിൽ രൂപംകൊണ്ട ഐക്യത്തിനു തുരങ്കംവച്ചു. നോട്ടുനിരോധന വിഷയത്തിൽ ബിജെപി സർക്കാരിനെതിരേ ഒറ്റക്കെട്ടായി ഇതുവരെ നിലയുറപ്പിച്ച പ്രതിപക്ഷസഖ്യത്തിൽ അസ്വാരസ്യങ്ങൾ ഉയർത്തിയിരിക്കുകയാണ് രാഹുലിന്റെ നടപടി. ഇതിനേത്തുടർന്ന് ഇന്ന് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ രാഷ്ടപതിഭവൻ മാർച്ചിൽനിന്ന് പ്രമുഖ പാർട്ടികൾ വിട്ടുനിന്നു. ഉത്തർപ്രദേശിലെ കർഷകരുടെ പ്രശ്‌നങ്ങൾ ഉന്നയിച്ച് നിവേദനം സമർപ്പിക്കാനാണ് രാഹുൽ മറ്റു നേതാക്കൾക്കൊപ്പം പ്രധാനമന്ത്രിയുടെ ഓഫീസിലെത്തി മോദിയെ കണ്ടതെന്നാണ് കോൺഗ്രസ് നല്കുന്ന വിശദീകരണം. അതേസമയം, അഗസ്റ്റ വെസ്റ്റ്‌ലാൻഡ് ഹെലികോപ്റ്റർ അഴിമതി ഇടപാടിൽ ഇന്ത്യയിലെ ഒരു രാഷ്ട്രീയ കുടുംബത്തിന് കോടിക്കണക്കിന് രൂപ കൈക്കൂലി നൽകിയെന്ന വിവരം പുറത്തുവന്നതിനു പിന്നാലെയാണ് രാഹുൽ മോദിയെ സന്ദർശിച്ചതെന്നതു ശ്രദ്ധേയമാണ്. നോട്ടു നിരോധനവിഷയത്തിൽ പ്രധാനമന്ത്രി മോദി നേരിട്ട് അഴിമതി നടത്തിയതിന
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒറ്റയ്ക്കു പോയിക്കണ്ട രാഹുൽ ഗാന്ധിയുടെ നടപടി നോട്ടു നിരോധനവിഷയത്തിൽ പ്രതിപക്ഷപാർട്ടികൾക്കിടയിൽ രൂപംകൊണ്ട ഐക്യത്തിനു തുരങ്കംവച്ചു. നോട്ടുനിരോധന വിഷയത്തിൽ ബിജെപി സർക്കാരിനെതിരേ ഒറ്റക്കെട്ടായി ഇതുവരെ നിലയുറപ്പിച്ച പ്രതിപക്ഷസഖ്യത്തിൽ അസ്വാരസ്യങ്ങൾ ഉയർത്തിയിരിക്കുകയാണ് രാഹുലിന്റെ നടപടി. ഇതിനേത്തുടർന്ന് ഇന്ന് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ രാഷ്ടപതിഭവൻ മാർച്ചിൽനിന്ന് പ്രമുഖ പാർട്ടികൾ വിട്ടുനിന്നു.
ഉത്തർപ്രദേശിലെ കർഷകരുടെ പ്രശ്‌നങ്ങൾ ഉന്നയിച്ച് നിവേദനം സമർപ്പിക്കാനാണ് രാഹുൽ മറ്റു നേതാക്കൾക്കൊപ്പം പ്രധാനമന്ത്രിയുടെ ഓഫീസിലെത്തി മോദിയെ കണ്ടതെന്നാണ് കോൺഗ്രസ് നല്കുന്ന വിശദീകരണം. അതേസമയം, അഗസ്റ്റ വെസ്റ്റ്‌ലാൻഡ് ഹെലികോപ്റ്റർ അഴിമതി ഇടപാടിൽ ഇന്ത്യയിലെ ഒരു രാഷ്ട്രീയ കുടുംബത്തിന് കോടിക്കണക്കിന് രൂപ കൈക്കൂലി നൽകിയെന്ന വിവരം പുറത്തുവന്നതിനു പിന്നാലെയാണ് രാഹുൽ മോദിയെ സന്ദർശിച്ചതെന്നതു ശ്രദ്ധേയമാണ്. നോട്ടു നിരോധനവിഷയത്തിൽ പ്രധാനമന്ത്രി മോദി നേരിട്ട് അഴിമതി നടത്തിയതിനു തന്റെ പക്കൽ തെളിവുകളുണ്ടെന്ന് രാഹുൽ ആരോപിച്ചതിനു പിന്നാലെയാണ് അഗസ്റ്റ വെസ്റ്റ്‌ലാൻഡ് ഇടപാടിലെ കൈക്കൂലി വിവരം പുറത്തുവന്നതും.
ഏതായാലും രാഹുലിന്റെ നടപടി പ്രതിപക്ഷ ഐക്യത്തിൽ വൻ വിള്ളലാണു സൃഷ്ടിച്ചിരിക്കുന്നത്. ഇന്ന് രാഷ്ട്രപതിഭവനിലേക്കു മാർച്ച് നടത്തി രാഷ്ട്രപതി പ്രണബ് മുഖർജിയെ നേരിട്ടു വിവരങ്ങൾ ധരിപ്പിക്കാനാണു പ്രതിപക്ഷ പാർട്ടികളെല്ലാം ചേർന്നു തീരുമാനിച്ചിരുന്നത്. എന്നാൽ രാഹുൽ കോൺഗ്രസ് നേതാക്കൾക്കൊപ്പം പ്രധാനമന്ത്രിയ കണ്ടതിനു പിന്നാലെ മാർച്ചിൽനിന്നു പിന്മാറാൻ ചില പാർട്ടികൾ തീരുമാനിച്ചു. ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ രാഷ്ട്രീയനീക്കങ്ങൾ ലക്ഷ്യമിട്ടാണ് രാഹുലിന്റെ നടപടിയെന്നും ചിലർ ആരോപിച്ചു. ഏതായാലും സോണിയാ ഗാന്ധി നേതൃത്വം നല്കിയ റാലി പ്രമുഖനേതാക്കളുടെ അഭാവത്താലും സംഘബലം കുറഞ്ഞതിലും ശ്രദ്ധിക്കപ്പെട്ടു.
രാജ്യത്ത് 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയതിലൂടെ മോദി നേരിട്ട് അഴിമതി നടത്തിയെന്നു രാഹുൽ ഗാന്ധി ബുധനാഴ്ച പാർലമെന്റിൽ ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ തന്റെ കയ്യിലുണ്ട്. ഇക്കാര്യം സഭയിൽ വിശദീകരിക്കാൻ തയാറാണ്. പക്ഷേ, തന്നെ സംസാരിക്കാൻ അനുവദിക്കുന്നില്ലെന്ന് രാഹുൽ പറഞ്ഞു. ഞാൻ സംസാരിച്ചാൽ ഊതി വീർപ്പിച്ചതുപോലെയുള്ള മോദിയുടെ ഇമേജ് തകരുമെന്ന് അദ്ദേഹം ഭയക്കുന്നുവെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
പിറ്റേന്നു വ്യാഴാഴ്ച അഗസ്റ്റ വെസ്റ്റ്‌ലാൻഡ് ഹെലികോപ്റ്റർ അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നു. കരാർ ഉറപ്പിക്കാൻ ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ കുടുംബത്തിന് 114 കോടി രൂപ നൽകിയെന്ന് ആയുധ ഇടപാടുകാരൻ ക്രിസ്ത്യൻ മിഷേലിന്റെ ഡയറിയിലുള്ള വിവരങ്ങളാണ് പുറത്തായത്. ക്രിസ്ത്യൻ മിഷേലിന്റെ സുപ്രധാന വിവരങ്ങളടങ്ങിയ ഡയറി ഇറ്റാലിയൻ പൊലീസാണ് സിബിഐയ്ക്ക് കൈമാറിയത്. ഹെലികോപ്റ്റർ കരാർ ഉറപ്പിക്കാനായി 450 കോടി രൂപ ഇന്ത്യയിലെ രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും നൽകിയെന്ന വിവരാണ് ഡയറിയിലുള്ളത്. എ.പി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന രാഷ്ട്രീയനേതാവിന് 25 കോടി രൂപയും പ്രതിരോധ വ്യോമയാന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്ക് അറുപത് കോടി രൂപയും കൈക്കൂലി നൽകിയെന്ന് ഡയറിയിൽ പറയുന്നു. എപി എന്നത് സോണിയഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലും, കോഴ വാങ്ങിയത് ഗാന്ധി കുടുംബവും എന്നാണ് ബിജെപി ആരോപിച്ചത്. ഇതിനു പിന്നാലെയാണ് രാഹുൽ ഗാന്ധി കോൺഗ്രസ് നേതാക്കൾക്കൊപ്പം പ്രധാനമന്ത്രിയെ അദ്ദേഹത്തിന്റെ ഓഫീസിലെത്തി കാണുന്നത്.
പ്രതിപക്ഷ ഐക്യത്തിലുണ്ടായ വിള്ളൽ ബിജെപിക്കും പ്രധാനമന്ത്രി മോദിക്കും വലിയ ആശ്വാസമായിരിക്കും നല്കുക. ഇതിനുമുമ്പൊരിക്കലും കണ്ടിട്ടില്ലാത്തവിധത്തിലുള്ള പ്രതിപക്ഷ ഐക്യമാണ് ഭരണകക്ഷിക്കെതിരേ ഉണ്ടായത്. കള്ളപ്പണവും അഴിമതിയും തടയുന്നതിനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്കെതിരെ ഒരുമിച്ചുനിൽക്കുകയാണ് ഇപ്പോൾ പ്രതിപക്ഷമെന്ന് ആരോപിച്ചാണ് ഇതിനെ സർക്കാർ നേരിടാൻ ശ്രമിച്ചത്.
പ്രതിപക്ഷ ഐക്യത്തിനു രാഹുലിന്റെ 'മോദി നീക്കം' കനത്ത പ്രഹരമേൽപ്പിരിക്കുന്നത്. ഇടതുപക്ഷ പാർട്ടികളും ബഹുജൻ സമാജ് വാദി പാർട്ടിയും, സമാജ്‌വാദി പാർട്ടിയും ശരത് പവാറിന്റെ എൻസിപിയും ഡിഎംകെയും പ്രതിഷേധ മാർച്ചിൽ നിന്ന് വിട്ടുനിന്നു. കോൺഗ്രസ് ഏകപക്ഷീയമായി തീരുമാനമെടുക്കുന്നുവെന്ന് ഇവർ ആരോപിച്ചു. ഞങ്ങൾക്കാർക്കും കർഷകരുടെ പ്രശ്‌നങ്ങളെക്കുറിച്ചും കഷ്ടപ്പാടുകളെക്കുറിച്ചും ആശങ്കയില്ലേ എന്നാണ് ബിഎസ്‌പിയിലെ ഒരു മുതിർന്ന നേതാവ് ചോദിച്ചത്. നോട്ടു നിരോധനത്തിന്റെ പേരിൽ ഒറ്റയ്ക്കു പ്രതിഷേധിക്കാൻ പല പാർട്ടികളും തീരുമാനിച്ചതായാണു വിവരം. രാജ്യവ്യാപകമായി സ്വന്തം നിലയിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിക്കഴിഞ്ഞു.

അതേസമയം, നോട്ട് അസാധുവാക്കിയതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പാർലമെന്റ് തടസപ്പെട്ട കാര്യങ്ങളും ചൂണ്ടിക്കാണിച്ചു പ്രതിപക്ഷം രാഷ്ട്രപതിയെ കണ്ടു നിവേദനം നൽകുകയുണ്ടായി. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി, മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ് എന്നിവരാണു നിവേദനം നൽകിയത്. നോട്ട് അസാധുവാക്കിയ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്നു രാഷ്ട്രപതി പ്രണബ് മുഖർജിയോട് ആവശ്യപ്പെട്ടെന്നു കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ മാദ്ധ്യമങ്ങളെ അറിയിച്ചു. കർഷകരും ചെറുകിട വ്യവസായികളും നേരിടുന്ന പ്രശ്‌നങ്ങളും ചർച്ച ചെയ്യണമെന്നും രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു.
പ്രതിപക്ഷഐക്യം ശിഥിലമായ സാഹചര്യത്തിൽ ബിജെപിയുടെയും മോദിയുടെയും ഭാഗത്തുനിന്ന് കൂടുതൽ തന്ത്രപരമായ നടപടികൾ ഉണ്ടാകുമോയെന്നതാണ് ഇതി കാത്തിരുന്നു കാണേണ്ടത്. കോൺഗ്രസിനെതിരായ ആരോപണങ്ങളിൽ മയം വരുത്താൻ പ്രധാനമന്ത്രി മോദി ഇതുവരെ തയാറായിട്ടില്ല. കോൺഗ്രസിന് രാജ്യത്തേക്കാൾ വലുത് പാർട്ടിയാണെന്ന് ഇന്ന് ബിജെപി എംപിമാരുടെ യോഗത്തിൽ സംസാരിക്കവെ അദ്ദേഹം ആരോപിച്ചു. കറൻസി രഹിത സമ്പദ് വ്യവസ്ഥ ജനങ്ങൾ ജീവിതരീതിയായി സ്വീകരിക്കണമെന്ന് മോദി പറഞ്ഞു. സർക്കാരിന്റെ പുതിയ സാമ്പത്തിക നയം സംബന്ധിച്ച് ബിജെപി എംപിമാർ ജനങ്ങളെ ബോധവൽകരിക്കണമെന്നും യോഗത്തിൽ മോദി ആവശ്യപ്പെട്ടു.



