- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉപ്പും മുളകും പുതിയ പേരിൽ മറ്റൊരു ചാനലിലെത്തുന്നു; പ്രമോ പുറത്ത്; പരമ്പരയാണോ പ്രത്യേക എപ്പിസോഡാണൊ എന്ന് പ്രേക്ഷകർ
മലയാള ടെലിവിഷൻ പരിപാടികളിൽ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ പരിപാടികളിലൊന്നായിരുന്നു ഉപ്പും മുളകും.അപ്രതീക്ഷിതിമായി നിർത്തിയ സീരിയൽ മറ്റൊരു ചാനലിൽ എത്തുകയാണ്. ഉപ്പും മുളകും പരമ്പരയുടെ ടീം പുതിയ പേരിലാണ് മറ്റൊരു ചാനലിൽ എത്തിയിരിക്കുന്നത്. സീ ടിവിയിൽ എരിവും പുളിയും എന്ന പരിപാടിയിലൂടെയാണ് ടീമിന്റെ മടങ്ങിവരവ്.
പരിപാടിയുടെ ഓണം ടീസർ ചാനൽ പുറത്തുവിട്ടു. ഓണ ദിവസങ്ങളിലേക്കുള്ള പ്രത്യേക പരിപാടിയാണോ അതോ പുതിയ പരമ്പര തന്നെയാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്ന ബിജു സോപാനം, നിഷ സാരംഗ്, അൽസാബിത്ത്, റിഷി കുമാർ, പാറുക്കുട്ടി, ശിവാനി മേനോൻ, ജൂഹി രുസ്താഗി തുടങ്ങിയവരെയെല്ലാം പുതിയ ടീസറിൽ കാണാം.
2015 ഡിസംബറിൽ സംപ്രേഷണം ആരംഭിച്ച ഉപ്പും മുളകും കഴിഞ്ഞ വർഷമായിരുന്നു നിർത്തിവെച്ചത്. അണിയറ പ്രവർത്തകർ തമ്മിലുള്ള തർക്കമായിരുന്നു പരിപാടി പെട്ടെന്ന് നിർത്തലാക്കാൻ കാരണമെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ.അമ്മയും അച്ഛനും മക്കളുമടങ്ങുന്ന ഒരു സാധാരണ കുടുംബത്തിന്റെ കഥ നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിച്ച പരമ്പരയ്ക്ക് ആരാധകരേറെയായിരുന്നു.