- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രാൻസ്ജെൻഡറുകൾക്ക് 1500 രൂപ വീതം അടിയന്തര സഹായം; സഹായമനുവദിച്ചത് കോവിഡിന്റെ പശ്ചാത്തലത്തിൽ; അപേക്ഷകൾ നിർദ്ദിഷ്ട ഗൂഗിൾ ഫോമിൽ സമർപ്പിക്കണം
ന്യൂഡൽഹി: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ട്രാൻസ്ജെൻഡറുകൾക്ക് അടിയന്തര സഹായമായി 1500 രൂപ വീതം നൽകാൻ സാമൂഹിക നീതി മന്ത്രാലയം തീരുമാനിച്ചു. ഇവർക്കോ അവരുടെ ഇടയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾക്കോ ആധാർ, ബാങ്ക് അക്കൗണ്ട് നമ്പറുകൾ എന്നിവ നൽകി നിർദിഷ്ട ഗൂഗിൾ ഫോമിൽ (https://forms.gle/H3BcREPCy3nG6TpH7) അപേക്ഷിക്കാം.
ഫോം നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ ഡിഫൻസ് വെബ്സൈറ്റിലുണ്ട്. മന്ത്രാലയത്തിന്റെ കീഴിലുള്ള സ്വയംഭരണ സംവിധാനമാണിത്. കഴിഞ്ഞ വർഷത്തെ ലോക്ഡൗൺ കാലത്ത് ഇവർക്ക് റേഷൻ കിറ്റുകളും നൽകിയിരുന്നു.
ഇവർക്ക് കൗൺസലിങ്ങിനായി 8882133897 എന്ന ഹെൽപ്ലൈൻ നമ്പറും ഏർപ്പെടുത്തിയിട്ടുണ്ട്. തിങ്കൾ മുതൽ ശനി വരെ ദിവസങ്ങളിൽ രാവിലെ 11 മുതൽ ഒരു മണി വരെയും വൈകിട്ട് 3 മുതൽ 5 വരെയും സേവനം ലഭ്യമാകും.വാക്സീൻ വിതരണത്തിൽ ഇവരോട് വിവേചനം കാണിക്കരുതെന്ന് എല്ലാ സംസ്ഥാനങ്ങൾക്കും മന്ത്രാലയം നൽകിയ കത്തിൽ നിർദേശിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ