മനാമ: സൽമാനിയയിലും ബി.ഡി. എഫിലെ രോഗികളുടെ ഇടയിലും സ്വെൻ ഫ്‌ളൂ പടരുന്നതായി സോഷ്യൽ മീഡിയകൾ പ്രചരിക്കുന്നു. ആരോഗ്യ മന്ത്രാലയം സംഭവം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. എന്നാൽ രോഗം കണ്ടെത്തിയിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കാനും റിപ്പോര്ട്ട് നല്കാനും പ്രധാനമന്ത്രി ആരോഗ്യ വകുപ്പിന് നിർദ്ദേശം നല്കി.

സൗദി അറേബ്യയിൽ സ്വെൻ ഫ്‌ളൂ കണ്ടെത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. ബഹ്‌റിനിലേയ്ക്കും ഇത് പടരാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രാലയം നേരത്തേ മുന്നറിയിപ്പ് തന്നിരുന്നു. ബഹ്‌റിനിലെ ഹെൽത്ത് കെയർ സ്റ്റാഫിന് എച്ച്1എൻ1 വൈറസ് ബാധയേറ്റിട്ടുണ്ടോയെന്ന് പരിശോധന നടത്തുന്നു.

അനേകം എച്ച്1എൻവൺ1 കേസുകൾ വ്യാപിക്കുന്നതിനാൽ ഇതുസംബന്ധിച്ച് അടിയന്തിര മീറ്റിങ്ങ് ആരോഗ്യമന്ത്രാലയം വിളിച്ചുചേർത്തിട്ടുണ്ട്. രാജ്യത്ത് മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാൻ മുൻകരുതൽ നടപടികൾ ശക്തമായി സ്വീകരിച്ചുവരികയാണ്. സ്വിൻ ഫ്‌ലൂ വൈറസ് ബാധിച്ചിട്ടുണ്ടോയെന്ന് ചെറിയ രോഗലക്ഷണമുള്ളവർ പോലും പരിശോധന നടത്തേണ്ടതാണ്.

വിദേശത്ത് നിന്ന് രാജ്യത്തേക്ക് എത്തുവരേയും പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ട്. രോഗബാധിത മേഖലയിൽ നിന്ന് വരുന്നവരെ അടിയന്തിരപരിശോധന നടത്തും. രാജ്യത്ത് സ്വിൻ ഫ്‌ലൂവിനെതിരെ എല്ലാ ആശുപത്രികളിലും ചികിത്സാ നടപടി ശക്തമാക്കിയിട്ടുണ്ട്.