- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രഘുറാം രാജന്റെ പിൻഗാമിയായി നിലവിലെ ഡെപ്യൂട്ടി ഗവർണർ ഉർജിത്ത് പട്ടേൽ; രഘുറാം രാജൻ സെപ്റ്റംബർ നാലിന് ചുമതല ഒഴിയുന്നതോടെ ആർബിഐ ഗവർണറായി ചുമതലയേൽക്കും
ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ഗവർണറായി ഉർജിത്ത് ആർ പട്ടേലിനെ ധനകാര്യ മന്ത്രാലയം നിയമിച്ചു. കാലാവധി പൂർത്തിയാക്കി സെപ്റ്റംബർ നാലിന് രഘുറാം രാജൻ ചുമതല ഒഴിയുന്നതിനെ തുടർന്നാണിത്. 24ാമത് റിസർവ് ബാങ്ക് ഗവർണറാണ് ഉർജിത്ത് പട്ടേൽ.നിലവിൽ ആർബിഐയുടെ നാല് ഡെപ്യൂട്ടി ഗവർണർമാരിൽ ഒരാളാണ് 52കാരനായ ഉർജിത്ത് പട്ടേൽ. 2013 മുതൽ സെൻട്രൽ ബാങ്കിന്റെ സാമ്പത്തിക നയ വകുപ്പ് കൈകാര്യം ചെയ്തിരുന്നതും ഉർജിത്ത് പട്ടേലാണ്. ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണമോക്‌സിൽ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ ഉർജിത്ത് യേൽ സർവകലാശാലയിൽനിന്നും പിഎച്ച്ഡിയും കരസ്ഥമാക്കിയിട്ടുണ്ട്.
ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ഗവർണറായി ഉർജിത്ത് ആർ പട്ടേലിനെ ധനകാര്യ മന്ത്രാലയം നിയമിച്ചു. കാലാവധി പൂർത്തിയാക്കി സെപ്റ്റംബർ നാലിന് രഘുറാം രാജൻ ചുമതല ഒഴിയുന്നതിനെ തുടർന്നാണിത്. 24ാമത് റിസർവ് ബാങ്ക് ഗവർണറാണ് ഉർജിത്ത് പട്ടേൽ.നിലവിൽ ആർബിഐയുടെ നാല് ഡെപ്യൂട്ടി ഗവർണർമാരിൽ ഒരാളാണ് 52കാരനായ ഉർജിത്ത് പട്ടേൽ.
2013 മുതൽ സെൻട്രൽ ബാങ്കിന്റെ സാമ്പത്തിക നയ വകുപ്പ് കൈകാര്യം ചെയ്തിരുന്നതും ഉർജിത്ത് പട്ടേലാണ്. ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണമോക്‌സിൽ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ ഉർജിത്ത് യേൽ സർവകലാശാലയിൽനിന്നും പിഎച്ച്ഡിയും കരസ്ഥമാക്കിയിട്ടുണ്ട്.
Next Story