മനാമ: പ്രശസ്ത നടിയും നർത്തകിയുമായ ഊർമ്മിള ഉണ്ണിയും നർത്തകിയും നടിയുമായ ഉത്തര ഉണ്ണിയും ചേർന്ന് ബഹറിനിൽ നൃത്ത വിദ്യാലയം ആരംഭിക്കുന്നു. ഈ മാസം 27 ന് ഗഫൂളിൽ 'അംഗോപാംഗ 'എന്ന പേരിലാണ് കേന്ദ്രം ആരംഭിക്കുന്നത്.

ഭരതനാട്യം ,കുച്ചുപ്പിടി ,മോഹിനിയാട്ടം ,എന്നീ നൃത്ത രൂപങ്ങളിലായിരിക്കും പരിശീലനം നല്കുക,ശാസ്ത്രീയ മായ രീതികൾ പിന്തുടർന്ന് മൂന്ന് വർഷം നീളുന്ന സർട്ടിഫിക്കറ്റ് കോഴ്‌സുകൾ ആണ് പഠിപ്പിക്കുക.8 വയസ്സിന് മുകളിൽ പ്രായമായ ആർക്കും ക്ലാസ്സിൽ ചേർന്ന് പഠിക്കാം. പ്രവർത്തി ദിവസങ്ങളിൽ വീട്ടമ്മമാർക്കും ക്ലാസ്സുകൾ നല്കുന്ന കാര്യം ആലോചിക്കുന്നു.

നൃത്ത പഠനത്തോടൊപ്പം നാട്ടുവങ്കത്തിലും സംഗീതത്തിലും അടിസ്ഥാന ശിക്ഷണം ലഭിക്കും.കുട്ടികൾക്ക് യാത്രാ സൗകര്യവും ഉണ്ടായിരിക്കും .ധന സമ്പാദനം എന്ന ഉദ്ദേശത്തോടെയല്ല നൃത്ത വിദ്യാലയം തുടങ്ങുന്നത് എന്ന് ഇരുവരും വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതുകൊണ്ട് തന്നെ മത്സരം ലക്ഷ്യം വച്ചുള്ള ഐറ്റങ്ങൾ പഠിപ്പിക്കില്ല.പരമ്പരാഗത രീതിയിലായിരിക്കും പഠനം.

5 വർഷം നൃത്തം പഠിച്ച് അരങ്ങേറ്റവും കഴിഞ്ഞ ശേഷം പഠനം കഴിഞ്ഞു എന്ന രീതിയിലാണ് പലരും. എന്നാൽ ഒരു കലയും പഠിച്ചു തീരുന്നില്ല. അത് ജീവിതാന്ത്യത്തോളം നില്ക്കുന്ന ഒരു തപസ്യയാണ് ഊർമ്മിള അഭിപ്രായപ്പെട്ടു കഴിഞ്ഞ ദിവസം ബഹറിനിൽ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ ഊർമ്മിള ഉണ്ണിയോടും,ഉത്തരയോടുമോപ്പ ,എക്കോ ഗ്രൂപ്പ് എം ഡി കണ്ണൻ മാധവൻ,ഹൊട്ട് സ്‌പോട്ട് എം ഡി രാജീവ് കുമാർ,ബിജു കാക്കൂരാൻ എന്നിവർ പങ്കെടുത്തു.