- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊടുത്താൽ കൊല്ലത്തും കിട്ടും...! കോപ്പിയടിച്ച ടീച്ചർക്കൊപ്പം വേദി പങ്കിടരുതെന്ന് എന്റെ ജാതകത്തിൽ ഉണ്ടെന്ന് ഊർമ്മിളാ ഉണ്ണി; അമ്മയോട് കളിച്ചാൽ ദൈവം കൊടുത്തോളുമെന്ന് ഉത്തര; അന്ന് കളിയാക്കിയ ദീപാ നിശാന്തിനെ ട്രോളി അമ്മയും മകളും
കവിത മോഷ്ടിച്ച അദ്ധ്യാപിക ദീപ നിശാന്തിനെ പേരെടുത്ത് പറയാതെ കളിയാക്കി നടി ഊർമ്മിളാ ഉണ്ണിയും മകൾ ഉത്തര ഉണ്ണിയും രംഗത്ത്. യുവ കവി എസ്. കലേഷിന്റെ കവിത തന്റെ പേര് വച്ച് കോളേജ് അദ്ധ്യാപക സംഘടനയായ എ.കെ.പി.സി.ടി.എ.യുടെ മാസികയിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇതോടെ ഇത് കോപ്പിയടിച്ചതാണെന്ന് തെളിയിക്കപ്പെടുകയായിരുന്നു. ആദ്യം ദീപ ഈ ആരോപണത്തെ നിഷേധിച്ചെങ്കിലും പിന്നീട് സമ്മതിക്കേണ്ടി വരികയും ക്ഷമാപണം നടത്തുകയുംമായിരുന്നു. ഇതിനെ തുടർന്ന് കോപ്പിയടിക്കാരി എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ ദീപയ്‌ക്കെതിരേ രൂക്ഷമായ വിമർശനങ്ങളും കളിയാക്കലുമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ അവസരത്തിലാണ് ഊർമ്മിളാ ഉണ്ണി ദീപയ്ക്കെതിരേ പരോക്ഷവിമർശനവുമായി രംഗത്തുവന്നിരിക്കുന്നത്. ദീപയുമായി മുൻപുണ്ടായിരുന്ന പ്രശ്നത്തിന്റെ പശ്ചാത്തലത്തിലാണ് ഊർമ്മിളയുടെ പ്രതികരണം. നേരത്തെ ദിലീപിനെ 'അമ്മ' സംഘടനയിലേക്ക് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഊർമിള ഉണ്ണി നടത്തിയ പ്രസ്താവന വൻ വിവാദമായിരുന്നു. 'അമ്മ' വാർഷികയോഗത്തിൽ ദിലീപിന്റെ തിരിച്ചുവരവിന് വഴിയൊരുക്കിയത്
കവിത മോഷ്ടിച്ച അദ്ധ്യാപിക ദീപ നിശാന്തിനെ പേരെടുത്ത് പറയാതെ കളിയാക്കി നടി ഊർമ്മിളാ ഉണ്ണിയും മകൾ ഉത്തര ഉണ്ണിയും രംഗത്ത്. യുവ കവി എസ്. കലേഷിന്റെ കവിത തന്റെ പേര് വച്ച് കോളേജ് അദ്ധ്യാപക സംഘടനയായ എ.കെ.പി.സി.ടി.എ.യുടെ മാസികയിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇതോടെ ഇത് കോപ്പിയടിച്ചതാണെന്ന് തെളിയിക്കപ്പെടുകയായിരുന്നു. ആദ്യം ദീപ ഈ ആരോപണത്തെ നിഷേധിച്ചെങ്കിലും പിന്നീട് സമ്മതിക്കേണ്ടി വരികയും ക്ഷമാപണം നടത്തുകയുംമായിരുന്നു.
ഇതിനെ തുടർന്ന് കോപ്പിയടിക്കാരി എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ ദീപയ്‌ക്കെതിരേ രൂക്ഷമായ വിമർശനങ്ങളും കളിയാക്കലുമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ അവസരത്തിലാണ് ഊർമ്മിളാ ഉണ്ണി ദീപയ്ക്കെതിരേ പരോക്ഷവിമർശനവുമായി രംഗത്തുവന്നിരിക്കുന്നത്. ദീപയുമായി മുൻപുണ്ടായിരുന്ന പ്രശ്നത്തിന്റെ പശ്ചാത്തലത്തിലാണ് ഊർമ്മിളയുടെ പ്രതികരണം.
നേരത്തെ ദിലീപിനെ 'അമ്മ' സംഘടനയിലേക്ക് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഊർമിള ഉണ്ണി നടത്തിയ പ്രസ്താവന വൻ വിവാദമായിരുന്നു. 'അമ്മ' വാർഷികയോഗത്തിൽ ദിലീപിന്റെ തിരിച്ചുവരവിന് വഴിയൊരുക്കിയത് ഊർമിളാ ഉണ്ണിയുടെ ഇടപെടലായിരുന്നു. കേരളം ഞെട്ടലോടെ കേട്ട ഒരു പീഡനക്കേസിൽ പ്രതിയായ ഒരു നടനെ സംഘടനയിൽ തിരിച്ചെത്തിക്കാനാവശ്യപ്പെട്ട നടിക്കൊപ്പം വേദിപങ്കിടാൻ ആത്മനിന്ദ തോന്നുന്നതുകൊണ്ടാണ് വിട്ടുനിൽക്കുന്നതെന്ന് ദീപാ നിശാന്ത് പറഞ്ഞിരുന്നു. ഒരു മഹാമനുഷ്യന്റെ പേരിലുള്ള ഒരു പുരസ്‌കാരത്തെ എല്ലാ ആദരവോടും കൂടെ മനസാ സ്വീകരിക്കുന്നുവെന്നും ഊർമ്മിള ഉണ്ണി എന്ന വ്യക്തിയോടുള്ള പ്രതിഷേധം എന്ന നിലയ്ക്കാണ് താൻ മാറി നിൽക്കുന്നതെന്നും ദീപാ നിശാന്ത് വ്യക്തമാക്കിയിരുന്നു.
വൈക്കം മുഹമ്മദ് ബഷീർ സ്മാരക അവാർഡ് ദാന ചടങ്ങിലേക്ക് ഊർമിള ഉണ്ണിക്കൊപ്പം ദീപ നിശാന്തും ക്ഷണിക്കപ്പെട്ടിരുന്നു. എന്നാൽ ഊർമിളയുടെ പരാമർശം വിവാദമായതോടെ ഇങ്ങനെയൊരാൾക്കൊപ്പം വേദി പങ്കിടാൻ തയ്യാറല്ലെന്ന് വ്യക്തമാക്കി ദീപ നിശാന്ത് രംഗത്തെത്തുകയായിരുന്നു.അന്ന് സംഭവത്തിൽ പ്രതികരിക്കാതിരുന്ന ഊർമിള ഉണ്ണി, പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. കോപ്പിയടിച്ച ടീച്ചർക്കൊപ്പം വേദി പങ്കിടരുതെന്ന് എന്റെ ജാതകത്തിൽ ഉണ്ടെന്ന് തോന്നുന്നു എന്നാണ് ഊർമിള ഉണ്ണി ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്.