- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീകളുടെ ഉന്നമനത്തിന് സംഘടനയുണ്ടാകുന്നത് നല്ലതാണ്; പക്ഷേ അത് അമ്മയെ തകർത്തു കൊണ്ടാകരുത്; നിലപാട് വ്യക്തമാക്കി ഉർവശി
മലയാള സിനിമയിലെ വനിതാകൂട്ടായ്മയായ ഡബ്ല്യുസിസിയെ കുറിച്ചും താരസംഘടനയെ കുറിച്ചും മനസ്സ് തുറന്ന് നടി ഉർവശി. സ്ത്രീകളുടെ ഉന്നമനത്തിന് സംഘടനയുണ്ടാകുന്നത് നല്ലത്, പക്ഷേ അത് അമ്മയെ തകർത്തു കൊണ്ടാകരുതെന്നും നടി അഭിപ്രായപ്പെട്ടു.
സ്ത്രീകളുടെ സംഘടനകൾ തുടങ്ങിയതും അതുമായി ബന്ധപ്പെട്ട വിവരങ്ങളുമെല്ലാം മാധ്യമങ്ങളിലൂടെയാണ് അറിയുന്നത്. വിഷയവുമായി ഞാൻ ആരോടും സംസാരിച്ചിട്ടില്ല,
എന്നോടും ആരുമൊന്നും പറഞ്ഞിട്ടില്ല. സ്ത്രീകളുടെ ഉന്നമനത്തിലും അവരുടെ ശബ്ദമാകാനും സംഘടനകളുണ്ടാകുന്നത് നല്ലതാണ്.
താരസംഘടനയായ അമ്മയുടെ പ്രവർത്തനങ്ങളെക്കുറിച്ച് നേരിട്ടറിയാം. അർഹതപ്പെട്ട ഒരുപാടു പേർക്ക് സംഘടനയിലൂടെ വലിയ സഹായം ലഭിക്കുന്നുണ്ട്. അമ്മ പോലൊരു സംഘടനയെ തകർത്തു കൊണ്ടാകരുത് പുതിയ സംഘടനകളുടെ പ്രവർത്തനം
മറുനാടന് ഡെസ്ക്
Next Story