ഡൽഹി: ഇന്ത്യക്കാരുടെ അമേരിക്കൻ സ്വപ്‌നം ഇനി വെറും സ്വപ്‌നമായി തന്നെ മാറുമോ? പൗരത്വ നിയമം അമേരിക്ക കർശനമാക്കിയതോടെ അമേരിക്കൻ പൗരത്വം കിട്ടുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വൻ കുറവ്. പൗരത്വ നിയമം കർശനമാക്കിയതോടെ മുൻ കാലയളവിൽ നൽകിയിരുന്നതു പോലെ  പൗരത്വം നൽകാൻ അമേരിക്ക തയ്യാറാവാത്തതാണ് ജനങ്ങൾക്ക് ദുഷ്‌ക്കരമായിരിക്കുന്നത്.

കഴിഞ്ഞ 30 വർഷത്തിനുള്ളിൽ 2008ലാണ് അമേരിക്ക പൗരത്വം നൽകാൻ ഏറ്റവും കൂടുതൽ ഉദാരത കാണിച്ചത്. 65,971 പേർക്കാണ് പൗരത്വം നൽകിയത്. 120,000 പേർക്ക് വീതമാണ് 1995 മുതൽ 2000 വരെ ലഭിച്ചത്. 2014ൽ ഇതിൽ വൻ കുറവ് രേഖപ്പെടുത്തുകയും പൗരത്വം ലഭിച്ചവരുടെ എണ്ണം 378,54 ലേക്ക് ചുരുങ്ങുകയും  ചെയ്തു. എന്നാൽ 2017 എത്തിയപ്പോഴേക്കും പൗരത്വം ലഭിച്ചവരുടെ എണ്ണം 49,061 ആയി ഉയർന്നു.

നേരത്തെ അമേരിക്കയിൽ ഇന്ത്യൻ ടെക്കികൾക്ക് വൻ ഡിമാൻഡായിരുന്നു. എന്നാൽ ആ രീതിയിൽ ഇപ്പോൾ മാറ്റം വന്നിട്ടുണ്ട്. 1990കളിൽ ചൈനയു മെക്‌സിക്കയും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അമേരിക്കൻ പൗരത്വം കരസ്ഥമാക്കിയിരുന്നത് ഇന്ത്യക്കാരായിരുന്നു.

മിക്ക ഇന്ത്യക്കാരും ഹൈലി സ്‌കിൽഡ് വിസയായ ഗ്രീൻകാർഡും പൗരത്വവുമൊക്കെ സ്വന്തമാക്കിയിരുന്നു. എന്നാൽ ഇന്ന് കാര്യങ്ങൾ മാറി. അമേരിക്കന് പൗരത്വം ലഭിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം കുറഞ്ഞു. മിക്ക കോർപ്പറേറ്റ് സ്ഥാപനങ്ങളും തദ്ദേശിയർക്കാണ് പ്രാധാന്യം നൽകുന്നത്.