- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
വാഷിങ്ടൺ ഡി.സി.ക്ക് സംസ്ഥാന പദവി ബിൽ യു.എസ്. ഹൗസ് പാസ്സാക്കി
വാഷിങ്ടൺ ഡി.സി.: അമേരിക്കയിലെ 51-ാമത് സംസ്ഥാനമായി വാഷിങ്ടൺ ഡി.സി. അംഗീകരിക്കുന്ന നിയമം യു.എസ്. ഹൗസ് ഏപ്രിൽ 22 വ്യാഴാഴ്ച പാസ്സാക്കി.ഇരു പാർട്ടികളും ചേരിതിരിഞ്ഞ് നടത്തിയ ചർച്ചകൾക്കൊടുവിൽ 208 നെതിരെ 216 വോട്ടുകളോടെയാണ് നിയമം യു.എസ്. ഹൗസ് പാസ്സാക്കിയത്.
വാഷിങ്ടൺ ഡി.സി.യെ ഭരിക്കുന്നതിനുള്ള അവസരം ഒരിക്കലും റിപ്പബ്ലിക്കൻ പാർട്ടിക്ക് ലഭിക്കുകയില്ല എന്ന ഒരൊറ്റ കാരണത്താലാണ് റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ ബില്ലിനെ എതിർക്കുന്നതെന്ന് ന്യൂയോർക്കിൽ നിന്നുള്ള ഡമോക്രാറ്റിക് പ്രതിനിധി മേണ്ടെയർ ജോൺസ് ആരോപിച്ചു.
പ്രസിഡന്റ് ബൈഡന്റെ പിന്തുണ ഈ ബില്ലിനുണ്ടെങ്കിലും, യു.എസ്. സെനറ്റിൽ പാസ്സാകുമോ എന്നത് സംശയമാണ്. ബിൽ പാസ്സാകണമെങ്കിൽ 60 പേരുടെ പിന്തുണ ലഭിക്കേണ്ടതുണ്ട്.
700,000 ജനസംഖ്യയുള്ള സീസിയിൽ 2019 ലെ സെൻസ് അനുസരിച്ച് 46% ബ്ലാക്കും, 46 % വൈറ്റുമാണ്.
സംസ്ഥാന പദവി ലഭിച്ചാൽ യു.എസ്. കോൺഗ്രസ്സിൽ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിന് കഴിയും.അമേരിക്കൻ ജനാധിപത്യത്തിലെ അവിസ്മരണീയമായ ദിനമാണിത്' നാൻസി പെളോസി പറഞ്ഞു.
യു.എസ്. സെനറ്റിലെ 44 ഡമോക്രാറ്റിക് അംഗങ്ങൾ ഇതിനകം തന്നെ ബിൽ സ്പോൺസർ ചെയ്തിട്ടുണ്ടെങ്കിലും, ആറുപേർ ഇതുവരെ ഇതിനോട് പൂർണ്ണമായും യോജിച്ചിട്ടില്ല.
ഡിസിക്ക് കോൺഗ്രസ്സിൽ പ്രാതിനിധ്യമില്ലെങ്കിൽ നികുതി ഇടാക്കുന്നത് നിർത്തൽ ചെയ്യണമെന്നാണ് സംസ്ഥാന പദവി ആഗ്രഹിക്കുന്നവർ മുന്നോട്ടുവച്ചിട്ടുള്ള നിർദ്ദേശം