വാഷിങ്ടൺ ഡി.സി : ഇന്ത്യയിൽ കോവിഡ് മഹാമാരി വ്യാപനം ശക്തമായിരിക്കെ ഇന്ത്യയിൽ കഴിയുന്ന അമേരിക്കൻ പൗരന്മാരോട് ഉടൻ രാജ്യം വിടാൻ യു.എസ് ഗവണ്മെന്റ് നിർദ്ദേശിച്ചു .ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും ഇന്ത്യയിലുള്ളവർ ഉടൻ മടങ്ങി വരണമെന്നും ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ് ഏറ്റവും ഉയർന്ന ലെവലിലുള്ള യാത്രാ നിർദ്ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത് .

കോവിഡിനെ ചികിത്സിക്കാൻ ഏറ്റവും പരിമിതമായ സൗകര്യങ്ങളാണ് ഇപ്പോൾ ഇന്ത്യയിലുള്ളത് . ഇന്ത്യ വിടുന്നതിന് താല്പര്യമുള്ള എല്ലാവർക്കും ഇപ്പോൾ യാത്രാസൗകര്യം ക്രമീകരിച്ചിട്ടുണ്ടെന്നും , ഇന്ത്യയിൽ നിന്ന് നേരിട്ട് ദിവസവും വിമാനസർവീസ് പാരീസ് ഫ്രാങ്ക്ഫർട്ട് വഴി ഉണ്ടായിരിക്കുമെന്നും അറിയിപ്പിൽ തുടർന്ന് പറയുന്നു .

കോവിഡ് 19 സ്ഥിരീകരിക്കുന്നവരുടെയും മരണപ്പെടുന്നവരുടേയും എണ്ണം ഇന്ത്യയിൽ കുത്തനെ ഉയരുകയാണ് . ആശുപത്രികളിൽ ആവശ്യത്തിന് പോലും ഓക്സിജൻ ഉൾപ്പെടെയുള്ള സപ്ലെയ്സ് ലഭ്യമല്ല , കോവിഡ് രോഗികൾക്കും അല്ലാത്ത രോഗികൾക്കും ആശുപത്രിയിൽ കിടക്ക സൗകര്യം ആവശ്യത്തിനില്ല എന്നതും അമേരിക്കൻ പൗരന്മാരെ തിരിച്ച വിളിക്കുന്നതിന് കാരണമായി ചൂണ്ടികാണിച്ചിരിക്കുന്നു .

ലെവൽ 4 ട്രാവൽ ഹെൽത്ത് നോട്ടീസാണ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഇന്ത്യയെ സംബന്ധിച്ച് നൽകിയിരിക്കുന്നത് . ഏപ്രിൽ 29 വരെ ഇന്ത്യയിൽ 360,000 പേര് കോവിഡ് രോഗികളാണെന്നും 3000 പേര് മരിച്ചിട്ടുണെണ്ടന്നും സീ.ഡീ.സി പറയുന്നു . ഇത് ഒരു മാസത്തെ സംഖ്യ മാത്രമാണ് . ആസ്‌ട്രേലിയ , യു.കെ ഉൾപ്പെടെ പല രാജ്യങ്ങളും ഇതിനകം ഇന്ത്യയിൽ നിന്നുള്ള യാത്ര നിരോധിച്ചിട്ടുണ്ട് .