- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹാഫിസ് സയീദിനെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ പാക്കിസ്ഥാൻ സ്വീകരിക്കണം; ീകരർക്ക് സ്വന്തം മണ്ണിൽ അഭയം നൽകില്ലെന്ന പാക് വാദം നുണയെന്നും അമേരിക്ക
വാഷിങ്ടൺ: ഭീകരവാദി ഹാഫിസ് സയീദിനെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ പാക്കിസ്ഥാൻ സ്വീകരിക്കണമെന്ന് അമേരിക്ക. ഇതിനുള്ള നടപടികൾ സ്വീകരിക്കാത്ത പക്ഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിലുണ്ടായേക്കുമെന്നും വൈറ്റ് ഹൗസ് ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ഹാഫിസ് സയീദിനെ വിട്ടയച്ച വിഷയത്തിൽ രൂക്ഷമായ ഭാഷയിലാണ് പാക്കിസ്ഥാനെ അമേരിക്ക വിമർശിച്ചത്. 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനാണ് ഹാഫിസ് സായീദ്. ജനുവരി മുതൽ വീട്ടുതടങ്കലിൽ ആയിരുന്ന ഹാഫിസ് സയീദ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് മോചിതനായത്. ഹാഫീസ് സെയ്ദിനെതിരെ കുറ്റങ്ങൾ ചാർത്തുന്നതിലും പ്രോസിക്യൂട്ട് ചെയ്യുന്നതിലും പരാജയപ്പെട്ടതിനു ശേഷം അയാളെ വിട്ടയക്കുമ്പോൾ, പാക്കിസ്ഥാന്റെ ഭീകരവാദത്തിനെതിരായ പോരാട്ടത്തെക്കുറിച്ചുള്ള അസ്വസ്ഥജനകമായ ഒരു സന്ദേശമാണ് പുറത്തെത്തുന്നത്. ഭീകരർക്ക് സ്വന്തം മണ്ണിൽ അഭയം നൽകില്ലെന്ന പാക് വാദം നുണയാണെന്ന് തെളിയിക്കുന്നുവെന്നും വൈറ്റ് ഹൗസിന്റെ പ്രസ്താവനയിൽ പറയുന്നു. സെയീദിനെ അറസ്റ്റ് ചെയ്യാനും തുടർനടപടികൾ സ്വീകരിക്
വാഷിങ്ടൺ: ഭീകരവാദി ഹാഫിസ് സയീദിനെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ പാക്കിസ്ഥാൻ സ്വീകരിക്കണമെന്ന് അമേരിക്ക. ഇതിനുള്ള നടപടികൾ സ്വീകരിക്കാത്ത പക്ഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിലുണ്ടായേക്കുമെന്നും വൈറ്റ് ഹൗസ് ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
ഹാഫിസ് സയീദിനെ വിട്ടയച്ച വിഷയത്തിൽ രൂക്ഷമായ ഭാഷയിലാണ് പാക്കിസ്ഥാനെ അമേരിക്ക വിമർശിച്ചത്. 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനാണ് ഹാഫിസ് സായീദ്. ജനുവരി മുതൽ വീട്ടുതടങ്കലിൽ ആയിരുന്ന ഹാഫിസ് സയീദ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് മോചിതനായത്.
ഹാഫീസ് സെയ്ദിനെതിരെ കുറ്റങ്ങൾ ചാർത്തുന്നതിലും പ്രോസിക്യൂട്ട് ചെയ്യുന്നതിലും പരാജയപ്പെട്ടതിനു ശേഷം അയാളെ വിട്ടയക്കുമ്പോൾ, പാക്കിസ്ഥാന്റെ ഭീകരവാദത്തിനെതിരായ പോരാട്ടത്തെക്കുറിച്ചുള്ള അസ്വസ്ഥജനകമായ ഒരു സന്ദേശമാണ് പുറത്തെത്തുന്നത്. ഭീകരർക്ക് സ്വന്തം മണ്ണിൽ അഭയം നൽകില്ലെന്ന പാക് വാദം നുണയാണെന്ന് തെളിയിക്കുന്നുവെന്നും വൈറ്റ് ഹൗസിന്റെ പ്രസ്താവനയിൽ പറയുന്നു.
സെയീദിനെ അറസ്റ്റ് ചെയ്യാനും തുടർനടപടികൾ സ്വീകരിക്കാനും പാക്കിസ്ഥാൻ തയ്യാറാകാത്ത പക്ഷം അമേരിക്കയും പാക്കിസ്ഥാനും തമ്മിലുള്ള നയതന്ത്രബന്ധത്തിൽ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും വൈറ്റ് ഹൗസിന്റെ പ്രസ്താവനയിലുണ്ട്.