ലണ്ടൻ: ലണ്ടനിലെ യുഎസ് വ്യോമതാവളത്തിന് കനത്ത സുരക്ഷ ഏർപ്പെടുത്തി. അജ്ഞാതർ സഞ്ചരിച്ച കാർ വിമാനത്താവളത്തിന്റെ കവാടത്തിലെ ചെക്ക്‌പോയിന്റിലേക്ക് ഇടിച്ച് കയറ്റാൻ ഉണ്ടായ ശ്രമത്തേത്തുടർന്നാണ് സുരക്ഷ വർധിപ്പിച്ചത്. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കാർ ഓടിച്ചു കയറ്റാൻ ശ്രമമുണ്ടായപ്പോൾ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിയുതിർക്കുകയായിരുന്നു എന്നാണ് വിവരം.

അതേസമയം വ്യോമതാവളം അടച്ചെന്ന തരത്തിൽ വരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും സുരക്ഷ കർശമാക്കുക മാത്രമാണ് ചെയ്തതെന്നും അധികൃതർ അറിയിച്ചു.