മഹാരാഷ്ട്ര: കാലിഫോർണിയ ഫ്രിമോണ്ടിൽ നിന്നുള്ള ഇന്ത്യൻ അമേരിക്കൻ എൻജിനീയർ വിയറ്റ്‌നാമിൽ നിന്നുള്ള പ്രൊഫസറെ മറാഠി അചാരാനുഷ്ഠാനങ്ങൾക്ക് വിധേയമായി വിവാഹം കഴിച്ചു.മോഹൻകുമാർ ഹൃഷി സത് വെൻ(43) എന്ന എൻജിനീയർ വിൻ എന്ന മുപ്പത്തിയഞ്ചുകാരനെ മാല ചാർത്തി നടത്തിയ വിവാഹം ഇന്ത്യൻ നിയമവ്യവസ്ഥക്കു നേരെ ഉയർത്തിയ വലിയ ഇന്ത്യൻ നിയമ വ്യവസ്ഥക്കു നേരെ ഉയർത്തിയ വലിയ വെല്ലുവിളിയായിരുന്നു.

ഡിസംബർ 30നായിരുന്നു വിവാഹം.ഇന്ത്യൻ പീനൽകോർഡ് സ്വവർഗ വിവാഹം ക്രിമിനൽ കുറ്റമായിട്ടാണ് കണക്കാക്കുന്നത്.വളരെ അടുത്ത സുഹൃത്തുക്കളും, കുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത വിവാഹം ഹിന്ദു ശ്ലോക-മന്ത്രങ്ങളുടെ അകമ്പടിയോടെ മോതിരവും സമ്മാനങ്ങളും പരസ്പരം കൈമാറിയുമാണ് ആഘോഷമാക്കിയത്.എന്റെ പ്രിയപ്പെട്ടവരുടെ മുമ്പിൽ വെച്ചു വിനെ എന്റെ ജീവിത സഹായിക്കുവാൻ കഴിഞ്ഞതിൽ അതീവ അസംതൃപ്തിയുണ്ടെന്ന് മംഗളകർമ്മങ്ങൾക്കു ശേഷം എൻജിനീയർ പറഞ്ഞു.

ഇന്ത്യയിൽ ജനിക്കുകയും, ഇന്ത്യയിൽ വളരുകയും ചെയ്ത മോഹൻകുമാർ 1987 ലാണ് അമേരിക്കയിൽ എത്തിയത്. മാതാപിതാക്കളുടെ അകമ്പടിയോടെയായിരുന്നു മോഹൻകുമാർ വിവാഹമണ്ഡപത്തിലേക്ക് പ്രവേശിച്ചത്.