- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എച്ച്-1 ബി വിസ പ്രോഗ്രാമിൽ വൻ പരിഷ്ക്കരണവുമായി യുഎസ്; ഇന്ത്യൻ ഐടി കമ്പനികൾക്ക് തിരിച്ചടിയാകും
ബംഗളൂരു: ഇന്ത്യൻ ഐടി കമ്പനികൾക്കും അതിലെ ജീവനക്കാർക്കും തിരിച്ചടി നൽകിക്കൊണ്ട് ഇമിഗ്രേഷൻ നിയമങ്ങളിൽ വൻ അഴിച്ചുപണി നടത്താൻ അമേരിക്ക ഒരുങ്ങുന്നു. എച്ച്-1 ബി വിസയിൽ ജീവനക്കാരെ നിയമിക്കുന്നതിന് ഐടി കമ്പനികൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന തരത്തിലാണ് ഇമിഗ്രേഷൻ നിയമം പരിഷ്‌ക്കരിക്കാൻ ഒരുങ്ങുന്നത്. എച്ച്-1 ബി വിസ ഏറ്റവും അധികം പ്രയോജ
ബംഗളൂരു: ഇന്ത്യൻ ഐടി കമ്പനികൾക്കും അതിലെ ജീവനക്കാർക്കും തിരിച്ചടി നൽകിക്കൊണ്ട് ഇമിഗ്രേഷൻ നിയമങ്ങളിൽ വൻ അഴിച്ചുപണി നടത്താൻ അമേരിക്ക ഒരുങ്ങുന്നു. എച്ച്-1 ബി വിസയിൽ ജീവനക്കാരെ നിയമിക്കുന്നതിന് ഐടി കമ്പനികൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന തരത്തിലാണ് ഇമിഗ്രേഷൻ നിയമം പരിഷ്‌ക്കരിക്കാൻ ഒരുങ്ങുന്നത്.
എച്ച്-1 ബി വിസ ഏറ്റവും അധികം പ്രയോജനപ്പെടുത്തുന്ന ഇന്ത്യൻ ഐടി കമ്പനികളെയായിരിക്കും പുതിയ ഇമിഗ്രേഷൻ നിയമം ഏറെ ബാധിക്കുക. ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തായിട്ടില്ലെങ്കിലും ഇന്ത്യയിൽ നിന്നും ഐടി മേഖലയിലേക്ക് ഏറെപ്പേരെ നിയമിക്കുന്ന സംവിധാനത്തിന് താമസിയാതെ കൂച്ചുവിലങ്ങിടും എന്നാണ് പറയപ്പെടുന്നത്. ഇന്ത്യൻ ഐടി കമ്പനികളിൽ 50 ശതമാനത്തിലധികം പേരും എച്ച്-1 ബി, എൽ-1 വിസയിൽ എത്തിയിട്ടുള്ളവരാണ്.
എച്ച്-1 ബി വിസാ പ്രോഗ്രാമിൽ പരിഷ്‌ക്കരണം വരുത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞാഴ്ചയാണ് സെനറ്റർമാരായ ചെക്ക് ഗ്രാസ്ലിയും ഡിക്ക് ഡർബിനും ചേർന്ന് ബിൽ അവതരിപ്പിച്ചത്. അമേരിക്കക്കാരായ ജീവനക്കാർക്ക് ഹൈ സ്‌കിൽഡ് ജോബ് അവസരങ്ങൾ ഉറപ്പാക്കുന്നതിനാണ് എച്ച്-1 ബി വിസാ പ്രോഗ്രാമിൽ പരിഷ്‌ക്കരണം വരുത്തുന്നത്. അമേരിക്കക്കാരായ വിദഗ്ധരെ ഈ മേഖലയിലേക്ക് കിട്ടാത്ത പക്ഷം മാത്രം പുറമേ നിന്ന് ആൾക്കാരെ നിയമിക്കുന്നതിന് ഉദ്ദേശിച്ചിട്ടുള്ളതാണ് എച്ച്-1 ബി വിസാ പ്രോഗ്രാമെന്നും എന്നാൽ നിലവിൽ അമേരിക്കക്കാർക്ക് മെച്ചപ്പെട്ട അവസരം നിഷേധിക്കുന്ന അവസ്ഥയാണെന്നും സെനറ്റർമാർ വാദിച്ചു. എച്ച്-1 ബി വിസയിലൂടെ കുറഞ്ഞ വേതനത്തിന് പുറത്തു നിന്ന് കമ്പനികൾ ആളെ നിയമിക്കുകയാണെന്നും ഇതിന്റെ യഥാർഥ ലക്ഷ്യത്തിൽ നിന്ന് അകന്നുപോകുകയാണെന്നും ഇവർ വ്യക്തമാക്കി.
എച്ച്-1 ബി, എൽ-1 വിസകളിലൂടെ ഔട്ട്‌സോഴ്‌സിങ് കമ്പനികൾ ധാരാളം പേരെ അമേരിക്കയിൽ എത്തിച്ച് കുറഞ്ഞ കാലയളവിൽ ട്രെയിനിങ് പൂർത്തീകരിച്ച് സ്വദേശത്തേക്ക് തിരിച്ചുവിടുന്ന കാഴ്ചയാണ് കാണുന്നത്. തന്മൂലം അമേരിക്കക്കാർക്ക് ഏറെ അവസരം നിഷേധിക്കപ്പെടുകയാണെന്നും ഇരുസെനറ്റർമാരും ചൂണ്ടിക്കാട്ടി. എച്ച്-1 ബി വിസയിൽ പരിഷ്‌ക്കാരം ഏർപ്പെടുത്തിക്കൊണ്ട് ബിൽ പാസാകുകയാണെങ്കിൽ ഇന്ത്യൻ ഐടി കമ്പനികൾക്ക് വൻ തിരിച്ചടിയാണ് ഉണ്ടാകാൻ പോകുന്നതെന്നു തന്നെയാണ് ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
അടുത്ത വർഷം നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് ഈ പരിഷ്‌ക്കാരം ഏർപ്പെടുത്തുന്നത്. അമേരിക്കക്കാർക്ക് ഹൈ സ്‌കിൽഡ് ജോബ് ഉറപ്പാക്കാനാണ് നിയമപരിഷ്‌ക്കാരമെങ്കിലും അത് ഏറ്റവും കൂടുതൽ ബാധിക്കുക അമേരിക്കയിലെ ഇന്ത്യൻ ഐടി കമ്പനികളെയാണ്.