ഡാളസ്: ഡാളസ് ഫ്രണ്ട്‌സ് ഓഫ് രാജായുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്നതിരഞ്ഞെടുപ്പ് ഫണ്ട് സമാഹരണ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് ജൂൺ 24ന് ഇന്ത്യൻ അമേരിക്കൻ വംശജനും യു.എസ്.കോൺഗ്രസ് അംഗവുമായരാജാകൃഷ്ണമൂർത്തി ഡാളസിലെത്തുന്നു.

ഇർവിങ്ങ് മെക്കാർതർ ബിലവഡിലുള്ള ചെട്ടിനട് റസ്റ്റോറന്റിൽശനിയാഴ്ച വൈകീട്ട് 5 മുതൽ 7 വരെയാണ് പരിപാടി.ക്ഷണിക്കപ്പെട്ട അത്ഥികളാണ് ഫണ്ട് സമാഹരണ സമ്മേളനത്തിൽ പങ്കെടുത്തതെന്ന് ഡാളസ് ഫ്രണ്ട്‌സ് ഓഫ് രാജ പ്രസിഡന്റ് ഡോ. പ്രസാദ് തോട്ടക്കൂറ അറിയിച്ചു.

ചിക്കാഗൊയിൽ 2018 ൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ യു.എസ്.കോൺഗ്രസ്സിലേക്ക് വീണ്ടും മത്സരിക്കുന്ന രാജാ കൃഷ്ണമൂർത്തിയുടെ ഭാവിപ്രവർത്തനങ്ങൾ സമ്മേളനത്തിൽ വിശദീകരിക്കുകയും തുടർന്ന്ചർച്ചകളും ഉണ്ടായിരിക്കുമെന്ന് തോട്ടക്കൂറ അറിയിച്ചു.