- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിവാദ ഫോൺ ഹാക്കിങ്ങ്: സൗദി, അബുദാബി കിരീടാവകാശികളെ വിളിപ്പിച്ച് അമേരിക്കൻ കോടതി; നടപടി അൽ ജസീറ അവതാരക ഓയിസിന്റെ പരാതിയിൽ; നിർദ്ദേശം ജനുവരി 5 നു മുൻപെ ഹാജരാകൻ
വാഷിങ്ടൺ: വിവാദമായ ഹാക്കിങ് കേസിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാ നെയും കിരീടാവകാശി മുഹമ്മദ് ബിൻ സയ്ദ് അൽ നഹ്യാനെയും വിളിപ്പിച്ച് ഫ്ളോറിഡയിലെ ഫെഡറൽ കോടതി.ഏപ്രിൽ മാസത്തിൽ അൽ ജസീറ അവതാരക ഓയിസിന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.ജനുവരി അഞ്ചിന് മുൻപ് ഇരുവരും ഹാജരായില്ലെങ്കിൽ പ്രതിഭാഗത്തിന്റെ വാദം കേൾക്കാതെ വിധി പ്രസ്താവം നടത്തുമെന്നും സമൻസിൽ പറയുന്നുണ്ട്.കേസിലെ പ്രധാന വാദിയായ അൽ ജസീറ ന്യൂസ് അവതാരകയായ ഗാഡ ഓയിസ് സമൻസിന്റെ പകർപ്പ് പുറത്ത് വിട്ടതിന് പിന്നാലെയാണ് അന്താരാഷ്ട്ര മാധ്യമ ങ്ങളിൽ ഇതുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവരുന്നത്.മുഹമ്മദ് ബിൻ സൽമാന്റെയും നഹ്യാന്റെയും നേതൃത്വത്തിൽ തന്റെ ഫോൺ ഹാക്ക് ചെയ്തുവെന്നാണ് പരാതിക്കാരിയുടെ പ്രധാന ആരോപണം.
ഹാക്കിങ്ങിലൂടെ തന്റെ സ്വാകാര്യ ഫോട്ടോകൾ ചോർത്തിയതായും കൃത്രിമമായ സാമ്പത്തിക രേഖകൾ ഉണ്ടാക്കിയെടുത്ത് ഖത്തറിൽ നിന്ന് താൻ പ്രതിഫലം പറ്റുന്നുവെന്ന് പ്രചരിപ്പിച്ചതായും ഓയിസ് പറഞ്ഞു.മുഹമ്മദ് ബിൻ സൽമാൻ തന്റെ കൃത്രിമമായ ഫോട്ടോകൾ പ്രചരിപ്പിക്കാൻ അമേരിക്കൻ പൗരന്മാരുടെ ഒരു ശൃംഖലയ്ക്ക് തന്നെ നേതൃത്വം നൽകിയെന്നും പരാതിയിൽ അവർ പറയുന്നു.ഹാക്ക് ചെയ്യപ്പെട്ടതിന് പിന്നാലെ നിരവധി ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഓയിസിന്റെ കൃത്രിമമായ ഫോട്ടോകളും ഇന്റർനെറ്റിൽ വ്യാപകമായി പ്രചരി ച്ചിരുന്നു. ജൂലായ് മാസത്തിലാണ് ഹാക്കിങ്ങിനെ കുറിച്ചും തനിക്ക് നേരെ നടന്ന ആക്രമണത്തെ കുറിച്ചും ഓയിസ് വാഷിങ്ടൺ പോസ്റ്റിലെഴുതിയത്.ഇതിന് പിന്നാലെയാണ് അവർ പരാതിയു മായി മുന്നോട്ടു പോയത്. മുഹമ്മദ് ബിൻ സൽമാനു പുറമെ സൗദി അറേബ്യയിലെ ഉയർന്ന ഉദ്യോ ഗസ്ഥർക്കെതിരെ ഓയിസ് പരാതി നൽകിയിട്ടുണ്ട്.
അബുദാബിയിലും റിയാദിലും നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട റിപ്പോ ർട്ടുകൾ പുറത്തുകൊണ്ടുവന്നതാണ് ഇരുരാജ്യങ്ങളിലെയും ഭരണാധികാരികൾ തന്നെ ലക്ഷ്യം വെക്കാൻ ഇടയാക്കിയതെന്നും ഓയിസ് കൂട്ടിച്ചേർത്തു.