ന്യൂയോർക്ക്: 2008 നവംബറിൽ മുബൈയിൽ നടന്ന ഭീകരാക്രമണത്തിൽനൂറുകണക്കിന് സിവിലിയന്മാരുടെ മരണത്തിന് നേതൃത്വം നൽകിയ വിദേശ ഭീകരസംഘടനയുടെ തലവൻ ഹഫിസ് സയ്യദിനെ അറസ്റ്റു ചെയ്യണമെന്ന് യു.എസ്.സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് നവംബർ 24 ന് പുറത്തിറക്കിയസ്റ്റേറ്റ്‌മെന്റിൽ ആവശ്യപ്പെട്ടു.

നിരവധി അമേരിക്കൻ പൗരന്മാരുടെ മരണത്തിനു കൂടി ഉത്തരവാദിയായ സയ്യിദിന്റെ ഡിറ്റൻഷൻ കലാവധി നവംബർ 23ന് അവസാനിക്കുന്നതോടെ ജയിൽവിമോചിതനാക്കാൻ പാക്കിസ്ഥാൻ അധികൃതർ തീരുമാനിച്ചതിൽ കടുത്തഅമർഷം രേഖപ്പെടുത്തുന്നതായി പ്രസ്താവനയിൽ പറയുന്നു.ഡൊണാൾഡ് ട്രമ്പ് ഭീകരർക്കും, ഭീകരതയ്ക്കുമെതിരെ ശക്തമായി പ്രചരണംനടത്തിയതോടെ സയ്യദിനെ വീട്ടുതടങ്കലിൽ വെച്ചിരിക്കുകയായിരുന്നു.2008 ൽ യു.എസ്. ട്രഷററി ഡിപ്പാർട്ട്‌മെന്റ് ആഗോള ഭീകരനായി സയ്യദിനെപ്രഖ്യാപിച്ചിരുന്നു.

സയ്യിദിനെ വിട്ടയ്ക്കുവാനുള്ള തീരുമാനം സുരക്ഷിതത്വത്തിന്ഭീഷണിയാണെന്നും, ഈ നടപടി ഭീകരെ ശക്തിപ്പെടുത്തുന്നതാണെന്നുംപാക്കിസ്ഥാന്റെ ഭീകരർക്കെതിരെയുള്ള നടപടി ദുർബലപ്പെടുത്തുന്ന താണെന്നും ട്രമ്പു മുന്നറിയിപ്പു നൽകി.

കഴിഞ്ഞ മാസം അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി പാക്കിസ്ഥാൻസന്ദർശിച്ചപ്പോൾ ഭീകരരേയും, ഭീകരതയെ തുരത്തുന്നതിനുള്ളപ്രവർത്തനങ്ങളേയും ശക്തിപ്പെടുത്തണമെന്ന് നിർദ്ദേശം നൽകിയിട്ടുംപ്രകോപനപരമായ നടപടികൾ സ്വീകരിക്കുന്ന ലാഹോർ ഭരണകൂടത്തെ
നിശിതഭാഷയിലാണ് പ്രസ്താവനയിൽ വിമർശിച്ചിരുന്നത്.