- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉത്തരകൊറിയയെ വിരട്ടാൻ സകല തന്ത്രവും പയറ്റി അമേരിക്ക; ദക്ഷിണ കൊറിയയുമായി ചേർന്ന് അതിർത്തിയിൽ സംയുക്ത സൈനികാഭ്യാസം; ബോംബിങ് പരിശീലനം ഉത്തരകൊറിയയുടെ ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങൾക്കുള്ള മറുപടി; ജപ്പാന്റെ മുകളിലൂടെ തങ്ങൾ മിസൈൽ പറത്തിയതിൽ അമേരിക്കയ്ക്ക് പരിഭ്രാന്തിയെന്ന് ഉത്തരകൊറിയ
ഉത്തരകൊറിയയെ നിലയ്ക്ക് നിർത്താൻ അമേരിക്ക പഠിച്ച പണി പതിനെട്ടും നോക്കുകയാണ്. ജപ്പാന് മുകളിലൂടെ ബാലിസ്റ്റിക് മിസൈൽ പറത്തിയ കിമ്മിനെ പാഠം പഠിപ്പിക്കാൻ എന്തുമാർഗ്ഗമെന്നാണ് ഡൊണാൾഡ് ട്രംപും കൂട്ടരും ആലോചിക്കുന്നത്. ദക്ഷിണ കൊറിയയുമായി ചേർന്ന് അതിർത്തിയിൽ ബോംബിങ് ഡ്രിൽ നടത്തിയാണ് അമേരിക്ക പ്രതിരോധം തീർക്കാൻ ശ്രമിച്ചത്. സൂപ്പർസോണിക് ബോംബർ വിമാനങ്ങളുടെയും,ചാരവിമാനങ്ങളുടെയും അകമ്പടിയോടെയായിരുന്നു സുയുക്ത സൈനികാഭ്യാസം. എന്നാൽ ജപ്പാന്റെ തലയ്ക്ക് മുകളിലൂടെ മിസൈൽ പറത്തിയതിന്റെ ഞെട്ടൽ മാറ്റാനാണ് സംയുക്ത സൈനികാഭ്യാസമെന്ന പരിഹാസത്തോടെ ഉത്തരകൊറിയ നടപടി തള്ളിക്കളഞ്ഞു.രണ്ട് യുഎസ് ബി-1ബി സൂപ്പർ സോണിക് ബോംബറുകളും, നാല് എഫ് 35-ബി ചാരവിമാനങ്ങളും, ദക്ഷിണ കൊറിയയുടെ എഫ്-15 പോർവിമാനങ്ങളും ചേർന്നായിരുന്നു അതിർത്തിയിലെ സംയുക്ത സൈനികാഭ്യാസം. ഉത്തരകൊറിയയുടെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ലാക്കാക്കിയുള്ള ആക്രമണങ്ങളുടെ പരിശീലനമാണ് നടന്നതെന്ന് യുഎസ് പസഫിക് കമാൻഡും, ദക്ഷിണ കൊറിയൻ പ്രതിരോധ മന്ത്രാലയവും വ്യക്തമാക്കി. തങ്ങൾക്കെതിരെ
ഉത്തരകൊറിയയെ നിലയ്ക്ക് നിർത്താൻ അമേരിക്ക പഠിച്ച പണി പതിനെട്ടും നോക്കുകയാണ്. ജപ്പാന് മുകളിലൂടെ ബാലിസ്റ്റിക് മിസൈൽ പറത്തിയ കിമ്മിനെ പാഠം പഠിപ്പിക്കാൻ എന്തുമാർഗ്ഗമെന്നാണ് ഡൊണാൾഡ് ട്രംപും കൂട്ടരും ആലോചിക്കുന്നത്. ദക്ഷിണ കൊറിയയുമായി ചേർന്ന് അതിർത്തിയിൽ ബോംബിങ് ഡ്രിൽ നടത്തിയാണ് അമേരിക്ക പ്രതിരോധം തീർക്കാൻ ശ്രമിച്ചത്. സൂപ്പർസോണിക് ബോംബർ വിമാനങ്ങളുടെയും,ചാരവിമാനങ്ങളുടെയും അകമ്പടിയോടെയായിരുന്നു സുയുക്ത സൈനികാഭ്യാസം.
എന്നാൽ ജപ്പാന്റെ തലയ്ക്ക് മുകളിലൂടെ മിസൈൽ പറത്തിയതിന്റെ ഞെട്ടൽ മാറ്റാനാണ് സംയുക്ത സൈനികാഭ്യാസമെന്ന പരിഹാസത്തോടെ ഉത്തരകൊറിയ നടപടി തള്ളിക്കളഞ്ഞു.രണ്ട് യുഎസ് ബി-1ബി സൂപ്പർ സോണിക് ബോംബറുകളും, നാല് എഫ് 35-ബി ചാരവിമാനങ്ങളും, ദക്ഷിണ കൊറിയയുടെ എഫ്-15 പോർവിമാനങ്ങളും ചേർന്നായിരുന്നു അതിർത്തിയിലെ സംയുക്ത സൈനികാഭ്യാസം. ഉത്തരകൊറിയയുടെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ലാക്കാക്കിയുള്ള ആക്രമണങ്ങളുടെ പരിശീലനമാണ് നടന്നതെന്ന് യുഎസ് പസഫിക് കമാൻഡും, ദക്ഷിണ കൊറിയൻ പ്രതിരോധ മന്ത്രാലയവും വ്യക്തമാക്കി.
തങ്ങൾക്കെതിരെ ബി1-ബി ബോബറുകൾ ഉപയോഗിച്ച് ആണവാക്രമണം നടത്തുമെന്ന ഭീഷണിയാണ് അമേരിക്ക ഉയർത്തുന്നതെന്ന് ഉത്തരകൊറിയ ആരോപിക്കുന്നു.ഇതിന് മറുപടിയായാണ് തങ്ങളുടെ മിസൈൽ പരീക്ഷണങ്ങളെന്നും അവർ ന്യായീകരിക്കുന്നു.അതേസമയം മേഖലയിലെ തങ്ങളുടെ ആധിപത്യം അവസാനിപ്പിക്കാൻ അനുവദിക്കില്ലെന്ന സന്ദേശമാണ് അമേരിക്ക നൽകുന്നത്. ഇരുപക്ഷവും തങ്ങളുടെ അതിർത്തിയിൽ യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിക്കുമ്പോൾ, ചെറിയൊരു പിഴവ് പറ്റിയാൽ ലോകത്തിനാകെ തന്നെ ഭീഷണിയാകുകയും ചെയ്യും.യുദ്ധം ഒന്നിനും പരിഹാരമല്ലെന്ന സന്ദേശവുമായി ചൈന അനുരഞ്ജനത്തിന് ശ്രമിക്കുന്നുണ്ടെങ്കിലും കാര്യങ്ങൾ കൈവിട്ടുപോകുന്ന ലക്ഷണമാണ് ഇരുപക്ഷവും കാട്ടുന്നത്.