- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'തെരഞ്ഞെടുപ്പ് കഴിയുന്ന ദിവസം രാത്രി തന്നെ ട്രംപ് തന്റെ വിജയപ്രഖ്യാപനം നടത്തും; തപാൽ വോട്ടുകൾ എണ്ണിക്കഴിയുമ്പോൾ ബൈഡൻ ജയിക്കും; തപാൽ വോട്ടിൽ തട്ടിപ്പ് നടക്കുമെന്ന് താൻ പണ്ടേ പറഞ്ഞതല്ലേ എന്ന് പറഞ്ഞ് ട്രംപ് രംഗത്തെത്തും'; ട്രംപിന്റെ തരികിടകൾ നേരത്തേ പ്രവചിച്ച് താരമായി ഡെമോക്രാറ്റ് നേതാവ് ബേണി സാൻഡേഴിസ്
വാഷിംഗടൺ: തെരഞ്ഞെടുപ്പിൽ ആദ്യമേ തന്നെ വിജയച്ചിതായി സ്വയം പ്രഖ്യാപിക്കുക. പിന്നെ ശരിക്കും ഫലം വരുമ്പോൾ അട്ടിമറിച്ചെന്ന് കരയുക. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഈ തന്ത്രം നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു, എഴുത്തുകരനും മുതിർന്ന ഡെമോക്രാറ്റ് നേതാവ് ബേണി സാൻഡേഴിസ്.
അമേരിക്കൻ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുമ്പോൾ ട്രംപിന്റെ പെരുമാറ്റം എങ്ങനെയായിരിക്കുമെന്ന സാൻഡേഴിസ്. രണ്ടാഴ്ച മുന്നെയുള്ള നടത്തിയ പ്രവചനം ഇപ്പോൾ വൈറൽ ആവുകയാണ്.' ഇത്തവണ തപാൽ വോട്ടുകളുടെ പ്രളയമായിരിക്കും, തെരഞ്ഞെടുപ്പ് കഴിയുന്ന ദിവസം രാത്രി തന്നെ ട്രംപ് തന്റെ വിജയപ്രഖ്യാപനം നടത്തും, തപാൽ വോട്ടുകൾ എണ്ണിക്കഴിയുമ്പോൾ ബൈഡൻ ജയിക്കും, തപാൽ വോട്ടിൽ തട്ടിപ്പ് നടക്കുമെന്ന് താൻ പണ്ടേ പറഞ്ഞതല്ലേ എന്ന് പറഞ്ഞ് ട്രംപ് രംഗത്തെത്തും'- എന്നായിരുന്നു സാൻഡേഴ്സ് പറഞ്ഞത്.
സാൻഡേഴ്സിന്റെ വാക്കുകൾ സത്യമായതിന്റെ അമ്പരപ്പിലാണ് ലോകം.ഒക്ടബോർ 23ന് ദ ടുനൈറ്റ് ഷോയിലാണ് വെർമണ്ട് സെനറ്ററായ ബേണീ സാൻഡേഴ്സ് പങ്കെടുത്തത്. നവംബർ മൂന്നിലെ തെരഞ്ഞെടുപ്പിന്റെ ഫവപ്രഖ്യാപനം എപ്പോഴറിയാമെന്ന അവതാരകന്റെ ചോദ്യത്തിനായിരുന്നു സാൻഡേഴ്സിന്റെ മറുപടി.
'തെരഞ്ഞെടുപ്പ് നടക്കുന്ന രാത്രി 10 മണിക്ക് മിഷിഗണിലും പെൻസിൽവാനിയയിലും വിസ്കോൺസിനിലും ട്രംപ് വിജയിച്ചതായായിരിക്കും പറയുക. തുടർന്ന് 'എന്നെ വീണ്ടും തെരഞ്ഞെടുത്ത അമേരിക്കൻ ജനതയ്ക്ക് നന്ദി. എല്ലാം കഴിഞ്ഞു. എല്ലാവർക്കും ഒരു നല്ല ദിനം ആശംസിക്കുന്നു' എന്ന് അപ്പോൾ തന്നെ ട്രംപ് ടെലിവിഷനിലെത്തി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും.എന്നാൽ അടുത്ത ദിവസവും അതിന്റെ അടുത്ത ദിവസവും തപാൽ വോട്ടുകൾ എണ്ണിക്കഴിയുമ്പോഴേക്കും ബൈഡൻ വിജയിച്ചിരിക്കും.
അപ്പോൾ ട്രംപ് പറയും; കണ്ടില്ലേ? എല്ലാം ചതിയാണെന്ന് അപ്പോഴേ ഞാൻ പറഞ്ഞില്ലേ എന്ന് ട്രംപ് തിരുത്തും.തപാൽ വോട്ടുകളിൽ കൃതിമത്വം നടന്നുവെന്ന് ഞാൻ നിങ്ങളോട് പറഞ്ഞില്ലേ. ഞങ്ങൾ ഓഫീസ് വിട്ട് തരില്ല' ഇതായിരിക്കും ട്രംപ് പറയുക. ഇക്കാര്യത്തിലാണ് ഞങ്ങൾക്കും നിരവധിയായ ജനങ്ങൾക്കും ആശങ്കയുള്ളതെന്നും സാൻഡേഴ്സ് അഭിമുഖത്തിനിടെ പറഞ്ഞു.ഹഫ്പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ട്വിറ്ററിൽ പങ്കുവെച്ച സാൻഡേസിന്റെ ഇന്റർവ്യൂ എഴുപത് ലക്ഷത്തിലേറെ പേരാണ് ഇതുവരെ കണ്ടത്. ഇതോടെ ബേണീ സാൻഡേഴ്സിന്റെ മൂല്യവും വർധിച്ചിരിക്കയാണ്. അടുത്തതവണ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കെങ്കിലും ഇദ്ദേഹത്തെ പരിഗണിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.
മറുനാടന് ഡെസ്ക്