- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
യു.എസിൽ വീടിനു തീപിടിച്ച് മരിച്ചവരിൽ 3 ഇന്ത്യൻ കുട്ടികളും; അപകടം ക്രിസ്തുമസ് ആഘോഷത്തിനിടെ
കോളിയർവിൽ: യുഎസിലെ കോളിയർവില്ലിൽ ക്രിസ്മസിനു രണ്ടുദിവസം മുൻപ് വീട്ടിലുണ്ടായ തീപിടിത്തത്തിൽ മരിച്ച നാലു പേരിൽ മൂന്നു പേർ ഇന്ത്യൻ വംശജരായ കുട്ടികളെന്ന് റിപ്പോർട്ട്. കാരി കുഡ്രയിറ്റ് എന്ന യുവതിയും ഷാരോൺ (17), ജോയി (15), ആരോൺ (14) എന്നീ കുട്ടികളുമാണു മരിച്ചത്. ഇന്ത്യയിൽനിന്നുള്ള നായ്ക് കുടുംബത്തിലെ സഹോദരങ്ങളാണു തീപിടിത്തത്തിൽ മരിച്ചതെന്ന് കോളിയർവില്ലി ബൈബിൾ ചർച്ച് പ്രസ്താവനയിൽ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം ഇപ്പോഴും ദുരൂഹമാണ്. കുഡ്രയിറ്റിന്റെ വീട്ടിൽ പ്രാദേശിക സമയം രാത്രി 11 മണിക്കാണു തീപിടിത്തമുണ്ടായത്. മൂന്നു കുട്ടികൾക്കൊപ്പം കുടുംബാംഗങ്ങൾ ക്രിസ്മസ് ആഘോഷിക്കുന്നതിനിടെയായിരുന്നു അപകടം. ഇന്ത്യയിൽ നിന്നുള്ള മതപ്രചാരകരാണു നായിക് കുടുംബം. പൊള്ളലേറ്റ കാരിയുടെ ഭർത്താവ് ഡാനി, മകൻ കോൾ എന്നിവർ ചികിൽസയിലാണ്. തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിൽ നേരേദുഗൊമ്മുവിലെ ശ്രീനിവാസ് നായ്ക്‌സുജാത ദമ്പതികളുടെ മക്കളാണു പൊള്ളലേറ്റു മരിച്ചത്. യുഎസിൽ പാസ്റ്ററായി പ്രവർത്തിക്കുകയായിരുന്ന ശ്രീനിവാസ് കഴിഞ്ഞ വർഷമാണ് നൽഗൊണ്ട
കോളിയർവിൽ: യുഎസിലെ കോളിയർവില്ലിൽ ക്രിസ്മസിനു രണ്ടുദിവസം മുൻപ് വീട്ടിലുണ്ടായ തീപിടിത്തത്തിൽ മരിച്ച നാലു പേരിൽ മൂന്നു പേർ ഇന്ത്യൻ വംശജരായ കുട്ടികളെന്ന് റിപ്പോർട്ട്. കാരി കുഡ്രയിറ്റ് എന്ന യുവതിയും ഷാരോൺ (17), ജോയി (15), ആരോൺ (14) എന്നീ കുട്ടികളുമാണു മരിച്ചത്. ഇന്ത്യയിൽനിന്നുള്ള നായ്ക് കുടുംബത്തിലെ സഹോദരങ്ങളാണു തീപിടിത്തത്തിൽ മരിച്ചതെന്ന് കോളിയർവില്ലി ബൈബിൾ ചർച്ച് പ്രസ്താവനയിൽ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം ഇപ്പോഴും ദുരൂഹമാണ്.
കുഡ്രയിറ്റിന്റെ വീട്ടിൽ പ്രാദേശിക സമയം രാത്രി 11 മണിക്കാണു തീപിടിത്തമുണ്ടായത്. മൂന്നു കുട്ടികൾക്കൊപ്പം കുടുംബാംഗങ്ങൾ ക്രിസ്മസ് ആഘോഷിക്കുന്നതിനിടെയായിരുന്നു അപകടം. ഇന്ത്യയിൽ നിന്നുള്ള മതപ്രചാരകരാണു നായിക് കുടുംബം. പൊള്ളലേറ്റ കാരിയുടെ ഭർത്താവ് ഡാനി, മകൻ കോൾ എന്നിവർ ചികിൽസയിലാണ്. തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിൽ നേരേദുഗൊമ്മുവിലെ ശ്രീനിവാസ് നായ്ക്‌സുജാത ദമ്പതികളുടെ മക്കളാണു പൊള്ളലേറ്റു മരിച്ചത്.
യുഎസിൽ പാസ്റ്ററായി പ്രവർത്തിക്കുകയായിരുന്ന ശ്രീനിവാസ് കഴിഞ്ഞ വർഷമാണ് നൽഗൊണ്ട ജില്ലയിലേക്കു തിരികെയെത്തിയത്. ഫ്രഞ്ച് ക്യാംപ് അക്കാദമിയിലെ പഠനത്തിനായാണു കുട്ടികൾ യുഎസിലെത്തിയത്. 20-30 മിനിറ്റുകൾക്കുള്ളിൽ തീ നിയന്ത്രണ വിധേയമായെങ്കിലും നാലു പേർ മരണത്തിനു കീഴടങ്ങുകയായിരുന്നു.
അപകടമുണ്ടായ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ 'സ്മോക് ഡിറ്റക്ഷൻ' സംവിധാനം ഇല്ലായിരുന്നെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അഗ്നിരക്ഷാ സേന എത്തുന്നതിനു മുൻപ് അയൽക്കാരന്റെ സഹായത്തോടെയാണ് കാരിയുടെ മകനും ഭർത്താവും കെട്ടിടത്തിനു പുറത്തെത്തിയത്. സംഭവത്തിൽ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.