- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
സ്ത്രീകളിലെ ലൈംഗിക ചേതന ഉണർത്താൻ ഫീമെയ്ൽ വയാഗ്ര; കർശന നിർദേശങ്ങളോടെ പുറത്തിറങ്ങുന്ന മരുന്ന് ഉടൻ വിപണിയിലേക്ക്
ന്യൂയോർക്ക്: സ്ത്രീ ലൈംഗികതയ്ക്ക് പുത്തൻ സമവാക്യം രചിക്കുന്നതിന് ഫീമെയ്ൽ വയാഗ്ര എത്തുന്നു. ഏറെ വർഷത്തെ കാത്തിരിപ്പിനു ശേഷം സ്ത്രീകളുടെ വയാഗ്രയ്ക്ക് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷൻ അംഗീകാരം നൽകി. സ്ത്രീകൾക്ക് ലൈംഗിക ഉത്തേജനം നൽകാൻ സാധിക്കുമെന്ന അവകാശത്തോടെ പുറത്തിറക്കുന്ന ഗുളികയ്ക്ക് Addyi എന്നാണ് പേരു നൽകിയിരിക്കുന്നത
ന്യൂയോർക്ക്: സ്ത്രീ ലൈംഗികതയ്ക്ക് പുത്തൻ സമവാക്യം രചിക്കുന്നതിന് ഫീമെയ്ൽ വയാഗ്ര എത്തുന്നു. ഏറെ വർഷത്തെ കാത്തിരിപ്പിനു ശേഷം സ്ത്രീകളുടെ വയാഗ്രയ്ക്ക് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷൻ അംഗീകാരം നൽകി. സ്ത്രീകൾക്ക് ലൈംഗിക ഉത്തേജനം നൽകാൻ സാധിക്കുമെന്ന അവകാശത്തോടെ പുറത്തിറക്കുന്ന ഗുളികയ്ക്ക് Addyi എന്നാണ് പേരു നൽകിയിരിക്കുന്നത്.
എന്നാൽ ഗുളികയുടെ തെറ്റായ ഉപയോഗം കുറഞ്ഞ രക്തസമ്മർദത്തിനും തലകറക്കത്തിനും കാരണമാകുമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. മുമ്പ് പലതവണ ഈ ഗുളിക വിപണിയിലിറക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും അംഗീകാരം ലഭിക്കാത്തതിനെ തുടർന്ന് സാധിച്ചിരുന്നില്ല. സ്പ്രൗട്ട് ഫാർമസ്യൂട്ടിക്കൽസ് നിർമ്മിക്കുന്ന ഫ്‌ലിബാൻസെരിൻ എന്ന മരുന്നിനാണ് ഇപ്പോൾ അംഗീകാരമായിരിക്കുന്നത്. എന്നാൽ പുരുഷന്മാർക്കുള്ള വയാഗ്ര പോലെയായിരിക്കില്ല ഫീമെയ്ൽ വയാഗ്രയുടെ പ്രവർത്തനം. ദിവസേന കഴിച്ചാലേ ഇതിന്റെ പ്രയോജനം ലഭിക്കുകയുള്ളൂ. ഹോർമോൺ ഇതര ഏജന്റായാണ് ഫ്‌ലിബാൻസെരിൻ ശരീരത്തിൽ പ്രവർത്തിക്കുന്നത്. തലച്ചോറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുക.
20 മുതൽ 49 വയസു വരെ പ്രായമുള്ള സ്ത്രീകളെ ലക്ഷ്യമിട്ടാണ് ഫീമെയിൽ വയാഗ്ര എത്തുന്നത്. 5.5 ദശലക്ഷം മുതൽ8.6 ദശലക്ഷം വരെയുള്ള യുഎസിലെ സ്ത്രീകൾക്ക് ഫീമെയിൽ വയാഗ്ര വിൽക്കാൻ കഴിയുമെന്നാണ് വിപണി നൽകുന്ന സൂചന.