- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റഷ്യയിൽ നിന്നും ആയുധങ്ങൾ വാങ്ങിയ ചൈനക്ക് മേൽ യുഎസ് ഉപരോധം ഏർപ്പെടുത്തി; കടുത്ത ആശങ്കയിൽ ഇന്ത്യ
വാഷിങ്ടൺ: റഷ്യയിൽ നിന്നും ആയുധങ്ങൾ വാങ്ങിയതിന് ചൈനക്ക് മേൽ യുഎസ് കാറ്റ്‌സ നിയമ പ്രകാരം ഉപരോധം ഏർപ്പെടുത്തി. യു.എസ് ഉപരോധമേർപ്പെടുത്തിയ രാജ്യങ്ങളിൽനിന്ന് ഇടപാടുകൾ നടത്തുന്ന രാജ്യങ്ങൾ, സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവർക്കെതിരേ നടപടിയെടുക്കുന്നതിന് തയ്യാറാക്കിയ കാറ്റ്‌സ നിയമം (കൗണ്ടറിങ് അമേരിക്കാസ് അഡ്വേർസറീസ് ത്രൂ സാങ്ഷൻസ് ആക്ട്) ലംഘിക്കുന്നതാണ് ഇത്തരം ഇടപാടുകളെന്ന് യു.എസ്. വ്യക്തമാക്കി. ചൈനിസ് സ്ഥാപനമായ എക്വിപ്മെന്റ് ഡെവലപ്മെന്റ് ഡിപ്പാർട്മെന്റ് റഷ്യയിൽ നിന്നും റഷ്യയിൽനിന്ന് യുദ്ധവിമാനങ്ങളും ഭൂഖണ്ഡാന്തര മിസൈലുകളും അടക്കമുള്ളവയാണ് വാങ്ങിയത്. ഡയറക്ടർ ലി ഷാങ്ഫുവിനുമേലും കാറ്റ്‌സ നിയമപ്രകാരം വ്യാഴാഴ്ച യു.എസ്. സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി. അമേരിക്കയുടെ ഈ നീക്കം ഇന്ത്യയ്ക്കും ആശങ്കയായി മാറിയിരിക്കുകയാണ്. പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട കൂടുതൽ ഇടപാടുകളും ഇന്ത്യ നടത്തുന്നത് റഷ്യയുമായാണ്. ഇതാണ് ഇന്ത്യയ്ക്കും ആശങ്കയായി മാറിയിരിക്കുന്നത്. കാറ്റ്സ നിയമപ്രകാരം ഒരു രാജ്യത്തിനുമേൽ യു.എസ്. ഉപരോധമേർപ്പെടുത്
വാഷിങ്ടൺ: റഷ്യയിൽ നിന്നും ആയുധങ്ങൾ വാങ്ങിയതിന് ചൈനക്ക് മേൽ യുഎസ് കാറ്റ്‌സ നിയമ പ്രകാരം ഉപരോധം ഏർപ്പെടുത്തി. യു.എസ് ഉപരോധമേർപ്പെടുത്തിയ രാജ്യങ്ങളിൽനിന്ന് ഇടപാടുകൾ നടത്തുന്ന രാജ്യങ്ങൾ, സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവർക്കെതിരേ നടപടിയെടുക്കുന്നതിന് തയ്യാറാക്കിയ കാറ്റ്‌സ നിയമം (കൗണ്ടറിങ് അമേരിക്കാസ് അഡ്വേർസറീസ് ത്രൂ സാങ്ഷൻസ് ആക്ട്) ലംഘിക്കുന്നതാണ് ഇത്തരം ഇടപാടുകളെന്ന് യു.എസ്. വ്യക്തമാക്കി.
ചൈനിസ് സ്ഥാപനമായ എക്വിപ്മെന്റ് ഡെവലപ്മെന്റ് ഡിപ്പാർട്മെന്റ് റഷ്യയിൽ നിന്നും റഷ്യയിൽനിന്ന് യുദ്ധവിമാനങ്ങളും ഭൂഖണ്ഡാന്തര മിസൈലുകളും അടക്കമുള്ളവയാണ് വാങ്ങിയത്. ഡയറക്ടർ ലി ഷാങ്ഫുവിനുമേലും കാറ്റ്‌സ നിയമപ്രകാരം വ്യാഴാഴ്ച യു.എസ്. സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി. അമേരിക്കയുടെ ഈ നീക്കം ഇന്ത്യയ്ക്കും ആശങ്കയായി മാറിയിരിക്കുകയാണ്. പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട കൂടുതൽ ഇടപാടുകളും ഇന്ത്യ നടത്തുന്നത് റഷ്യയുമായാണ്. ഇതാണ് ഇന്ത്യയ്ക്കും ആശങ്കയായി മാറിയിരിക്കുന്നത്. കാറ്റ്സ നിയമപ്രകാരം ഒരു രാജ്യത്തിനുമേൽ യു.എസ്. ഉപരോധമേർപ്പെടുത്തുന്നത് ഇതാദ്യമായാണ്.
ഒരു രാജ്യത്തിന്റെ പ്രതിരോധസംവിധാനങ്ങളെ ദുർബലമാക്കലല്ല, റഷ്യയുടെ അപകടകരമായ ഇടപെടലുകൾ തടയുകയാണ് ലക്ഷ്യമെന്ന് യു.എസ്. ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. റഷ്യ, ഉത്തരകൊറിയ, ചൈന എന്നീ രാജ്യങ്ങൾക്കുമേലാണ് യു.എസ്. കാറ്റ്സ നടപ്പാക്കിയിരിക്കുന്നത്. ചൈനയ്ക്കുനേരെ കടുത്ത ഉപരോധമാണ് കൊണ്ടുവന്നിരിക്കുന്നത്. ഇതോടെ ഉപരോധം പിൻവലിക്കണമെന്ന് ചൈന ആവശ്യപ്പെട്ടുയ
അതേസമയം റഷ്യയിൽനിന്ന് 450 കോടി ഡോളറിന്റെ മിസൈൽപ്രതിരോധസംവിധാനങ്ങൾ വാങ്ങാൻ പദ്ധതിയിടുന്ന ഇന്ത്യയ്ക്ക് മുന്നറിയിപ്പാണിത്. എന്നാൽ, അടുത്തിടെ ന്യൂഡൽഹിയിൽനടന്ന ടു പ്ലസ് ടു ചർച്ചയ്ക്കിടെ ഉപരോധം ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളെ ബാധിക്കില്ലെന്ന് യു.എസ്. പ്രതിരോധ സെക്രട്ടറി ജെയിംസ് മത്തിയാസ് വ്യക്തമാക്കിയിരുന്നു. തങ്ങളുടെ പങ്കാളിയായ ഇന്ത്യയ്ക്ക് ഇളവുകൾ നൽകുമെന്നും അറിയിച്ചിരുന്നു.
അമേരിക്കയുടെ നീക്കത്തിനെതിരെ റഷ്യ രംഗത്ത് വന്നു. യു.എസ്. ഉപരോധം ആഗോള സ്ഥിരതയുടെ അടിത്തറയിളക്കുമെന്ന് മോസ്‌കോ. തീകൊണ്ടാണ് കളിക്കുന്നതെന്ന് യു.എസ്. ഓർക്കണമെന്നും റഷ്യൻ വിദേശകാര്യ സഹമന്ത്രി സെർജി റ്യാബ്കോവ് മുന്നറിയിപ്പുനൽകി. ആഗോളസ്ഥിരത എന്ന ചില ആശയങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് യു.എസ്. ഓർത്താൽ നന്നാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.