- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയുടെ കടുംപിടിത്തത്തിന് മുൻപിൽ കീഴടങ്ങി അമേരിക്ക; ഇറാനിലെ തുറമുഖ നിർമ്മാണവും അഫ്ഗാൻ വഴിയുള്ള റെയിൽ ലൈനും തുടരാൻ ഇന്ത്യയ്ക്ക് അനുമതി; ഇന്ത്യ അടക്കം എട്ടു രാജ്യങ്ങൾക്ക് എണ്ണ ഇറക്കുമതി തുടരാനുള്ള അനുമതിയും താൽക്കാലികം
വാഷിങ്ടൺ: ഇറാന് മേൽ ഏർപ്പെടുത്തിയ ഉപരോധത്തിൽ നിന്നും തൽക്കാലം ഇന്ത്യയെ ഒഴിവാക്കി അമേരിക്ക. ഇന്ത്യയുടെ കടുംപിടിത്തത്തിന് മുൻപിൽ കീഴടങ്ങി അമേരിക്ക ഇറാനിലെ ചബഹാർ തുറമുഖ നിർമ്മാണവും അഫ്ഗാൻ വഴിയുള്ള റെയിൽ ലൈനും തുടരാൻ ഇന്ത്യയ്ക്ക് അനുമതി നൽകി. ഇന്ത്യ അടക്കം എട്ടു രാജ്യങ്ങൾക്ക് ഇറാനിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യാനും ട്രംപ് ഭരണകൂടം അനുമതി നൽകി. അതേസമയം എണ്ണ ഇറക്കുമതി തുടരാനുള്ള അനുമതി താൽക്കാലികമായാണ് അമേരിക്ക അനുവദിച്ചിരിക്കുന്നത്. ഇറാന് മേൽ ഏറ്റവും കഠിനമായ ഉപരോധം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് ഇതിൽ നിന്നും ഇന്ത്യയെ ഒഴിവക്കി നൽകിയത്. 2015ൽ അന്നത്തെ പ്രസിഡന്റ് ബറാക് ഒബാമയുമായി ഒപ്പിട്ട ആണവകരാർ പ്രകാരം ഇറാനു നൽകിയിരുന്ന എല്ലാ സാമ്പത്തിക ഇളവുകളും ഇന്നലത്തെ ഉപരോധത്തോടെ ഇല്ലാതായി. യുറേനിയം സമ്പുഷ്ടീകരണത്തിൽ ഉൾപ്പെടെ ഇറാൻ നൽകിയ ഉറപ്പുകളും ഇനി തത്വത്തിൽ ഇല്ലാതാകും. ഏതു നിമിഷം വേണമെങ്കിലും സമ്പുഷ്ടീകരണം ആരംഭിക്കുമെന്ന് ഇറാനും വ്യക്തമാക്കിയിട്ടുണ്ട്. അത് എത്രയും പെട്ടെന്നുണ്ടാകുമെന്നുമാണു മുന്നറിയിപ്പ
വാഷിങ്ടൺ: ഇറാന് മേൽ ഏർപ്പെടുത്തിയ ഉപരോധത്തിൽ നിന്നും തൽക്കാലം ഇന്ത്യയെ ഒഴിവാക്കി അമേരിക്ക. ഇന്ത്യയുടെ കടുംപിടിത്തത്തിന് മുൻപിൽ കീഴടങ്ങി അമേരിക്ക ഇറാനിലെ ചബഹാർ തുറമുഖ നിർമ്മാണവും അഫ്ഗാൻ വഴിയുള്ള റെയിൽ ലൈനും തുടരാൻ ഇന്ത്യയ്ക്ക് അനുമതി നൽകി. ഇന്ത്യ അടക്കം എട്ടു രാജ്യങ്ങൾക്ക് ഇറാനിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യാനും ട്രംപ് ഭരണകൂടം അനുമതി നൽകി. അതേസമയം എണ്ണ ഇറക്കുമതി തുടരാനുള്ള അനുമതി താൽക്കാലികമായാണ് അമേരിക്ക അനുവദിച്ചിരിക്കുന്നത്. ഇറാന് മേൽ ഏറ്റവും കഠിനമായ ഉപരോധം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് ഇതിൽ നിന്നും ഇന്ത്യയെ ഒഴിവക്കി നൽകിയത്.
2015ൽ അന്നത്തെ പ്രസിഡന്റ് ബറാക് ഒബാമയുമായി ഒപ്പിട്ട ആണവകരാർ പ്രകാരം ഇറാനു നൽകിയിരുന്ന എല്ലാ സാമ്പത്തിക ഇളവുകളും ഇന്നലത്തെ ഉപരോധത്തോടെ ഇല്ലാതായി. യുറേനിയം സമ്പുഷ്ടീകരണത്തിൽ ഉൾപ്പെടെ ഇറാൻ നൽകിയ ഉറപ്പുകളും ഇനി തത്വത്തിൽ ഇല്ലാതാകും. ഏതു നിമിഷം വേണമെങ്കിലും സമ്പുഷ്ടീകരണം ആരംഭിക്കുമെന്ന് ഇറാനും വ്യക്തമാക്കിയിട്ടുണ്ട്. അത് എത്രയും പെട്ടെന്നുണ്ടാകുമെന്നുമാണു മുന്നറിയിപ്പ്.
ഇറാന്റെ പ്രധാന വരുമാന മാർഗമായ ഇന്ധന കയറ്റുമതിയുടെ കഴുത്തിനു പിടിക്കുന്നതാണു യുഎസിന്റെ ഉപരോധം. രാജ്യത്തിന്റെ ദേശീയ കറൻസിക്ക് ഇടിവു തട്ടിയിരിക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും. രാജ്യത്തു മരുന്നുകൾക്കു മുതൽ മൊബൈലിനു വരെ വില കുതിച്ചു കയറുകയാണ്. എന്നാൽ ഒരുപരോധത്തിനും തളർത്താനാവില്ലെന്നാണു റൂഹാനിയുടെ പ്രഖ്യാപനം. 'ഇറാൻ ഇന്ന് എണ്ണ വിൽക്കുന്നുണ്ട്, നാളെയും അതു തുടരും. ഒരു സംശയവും വേണ്ട...' ഉപരോധം ആരംഭിച്ചതിനു തൊട്ടുപിന്നാലെ റൂഹാനി പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.