ഗാർലന്റ്(ഡാളസ്): കേരള അസ്സോസിയേഷൻ ഓഫ് ഡാളസ്സിന്റേയും, ഇന്ത്യകൾച്ചറൽ ആൻഡ് എഡുക്കേഷൻ സെന്ററിന്റേയും ആഭിമുഖ്യത്തിൽ അമേരിക്കൻ സ്വാതന്ത്ര്യദിനം ജൂലായ് നാലിന് വിപുലമായ പരിപാടികളോടെആഘോഷിക്കുന്നു.

സ്വാതന്ത്ര്യദിന പ്രഖ്യാപനത്തിന്റെ സ്മരണ പുതുക്കുന്ന ജൂലായ് നാലിന് കേരളഅസ്സോസിയേഷൻ പരിസരത്തു സ്പോർട്സ്, ഗെയിംസ്, വിവിധ കലാപരിപാടികളുംബാർബിക്യു വിതരണവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.പരിപാടിയെ കുറിച്ചുള്ള വിശദവിവരങ്ങൾക്ക്

ജൂൺ 30 ന് മുമ്പായി സെക്രട്ടറി റോയി കൊടുവത്തുമായി ബന്ധപ്പെടേണ്ടതാണ്.റോയി കൊടുവത്ത്: 972 569 7165