ഡാളസ്: ഡാളസ് ഫോർട്ട് വർത്ത് യു.എസ്. ഇന്ത്യ ചേമ്പർ ഓഫ് കോമേഴ്‌സ്പതിനെട്ടാമത് വാർഷീക അവാർഡ് ബാങ്ക്വറ്റ് നവംബർ 2ന് ഡാളസ് മെറിറ്റ്ഡ്രൈവിലുള്ള വെസ്റ്റിന് ഡാളസ് പാക്ക് സെൻട്രലിൽ വെച്ച്നടത്തപ്പെടുന്നു.

വ്യവസായം, വിദ്യാഭ്യാസം, സാമൂഹ്യപ്രവർത്തനം തുടങ്ങിയ രംഗങ്ങളിൽനേതൃത്വം നൽകുകയും, നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തിട്ടുള്ളവ്യക്തികളെയാണ് അവാർഡ് നൽകി ആദരിക്കുന്നത്.ചടങ്ങിൽ മുഖ്യ പ്രഭാഷകനായി പങ്കെടുക്കുന്നത് ബി.എൻ.എസ്.എഫ്.പ്രസിഡന്റും, ബി.ഇ.ഓ.യുമായ കാൾ ഐസാണ്.

അമേരിക്കയിലെ ഇന്ത്യൻ അംബാസിഡർ നവതേജ് സിങ്, ഇന്ത്യയിലെ മുൻയു.എസ്. അംബാസിഡറായിരുന്ന റിച്ചാർഡ് വർമ തുടങ്ങിയ പ്രമുഖരുംചടങ്ങിൽ പങ്കെടുക്കും.പ്രവേശനം മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് മാത്രമായിപരിമിതപ്പെടുത്തിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് ചേമ്പർ മാനേജറെ 214 346 9559 എന്ന നമ്പറിലോ,info@usicos.org എന്ന ഇമെയിൽ വഴിയോ ബന്ധപ്പെടാവുന്നതാണ്.