- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ജൂലൈയിലെ പ്രവചനങ്ങളെ പിന്തള്ളി തൊഴിൽ മേഖലയിൽ വീണ്ടും വളർച്ച; വർഷാവസാനം പലിശ നിരക്കിൽ വർധന ഉണ്ടാകാൻ സാധ്യത
വാഷിങ്ടൺ: പ്രതീക്ഷിച്ചതിനും അപ്പുറം ജൂലൈയിൽ യുഎസ് സമ്പദ് ഘടന വളർച്ച പ്രാപിച്ചു. കഴിഞ്ഞ മാസം 255,000 തൊഴിൽ കൂടി കൂട്ടിച്ചേർക്കപ്പെട്ടതോടെ ഈ വർഷം അവസാനം പലിശ നിരക്കിൽ വർധന ഉണ്ടാകുമെന്ന അഭ്യൂഹം ശക്തമായി. ജൂലൈ മാസം 175,000നും 180,000നും ഇടയിൽ തൊഴിലുകൾ കൂട്ടിച്ചേർക്കപ്പെടുമെന്നായിരുന്നു പ്രവചനം. എന്നാൽ പ്രവചനങ്ങൾക്ക് അതീതമായി തൊഴിൽ സാധ്യതകൾ സൃഷ്ടിക്കപ്പെട്ടതോടെ തൊഴിലില്ലായ്മ നിരക്ക് 4.9 നാലു ശതമാനമായി നിലനിൽക്കുകയാണ്. യുഎസ് സമ്പദ് ഘടന ശക്തിപ്രാപിക്കുന്നതിന്റെ ലക്ഷണമാണ് വീണ്ടും കാണിക്കുന്നതെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. തൊഴിലില്ലായ്മ നിരക്ക് വർധിക്കാത്തതും പ്രതീക്ഷിച്ചതിലും അപ്പുറം തൊഴിൽ സാധ്യതകൾ സൃഷ്ടിക്കപ്പെട്ടതും മൂലം യുഎസ് ഫെഡ് പലിശ നിരക്ക് വർധിപ്പിക്കുമെന്ന സന്ദേശം നൽകിത്തുടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും രണ്ടാം പാദത്തിൽ പ്രതീക്ഷച്ചതിലും മെല്ലെയായിരുന്നു യുഎസ് സമ്പദ് ഘടനയുടെ വളർച്ചയെന്നും ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നു. യുഎസ് ഫെഡിന്റെ അടുത്ത പോളിസി മീറ്റിങ് സെപ്റ്റംബറിലാണ്
വാഷിങ്ടൺ: പ്രതീക്ഷിച്ചതിനും അപ്പുറം ജൂലൈയിൽ യുഎസ് സമ്പദ് ഘടന വളർച്ച പ്രാപിച്ചു. കഴിഞ്ഞ മാസം 255,000 തൊഴിൽ കൂടി കൂട്ടിച്ചേർക്കപ്പെട്ടതോടെ ഈ വർഷം അവസാനം പലിശ നിരക്കിൽ വർധന ഉണ്ടാകുമെന്ന അഭ്യൂഹം ശക്തമായി. ജൂലൈ മാസം 175,000നും 180,000നും ഇടയിൽ തൊഴിലുകൾ കൂട്ടിച്ചേർക്കപ്പെടുമെന്നായിരുന്നു പ്രവചനം. എന്നാൽ പ്രവചനങ്ങൾക്ക് അതീതമായി തൊഴിൽ സാധ്യതകൾ സൃഷ്ടിക്കപ്പെട്ടതോടെ തൊഴിലില്ലായ്മ നിരക്ക് 4.9 നാലു ശതമാനമായി നിലനിൽക്കുകയാണ്.
യുഎസ് സമ്പദ് ഘടന ശക്തിപ്രാപിക്കുന്നതിന്റെ ലക്ഷണമാണ് വീണ്ടും കാണിക്കുന്നതെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. തൊഴിലില്ലായ്മ നിരക്ക് വർധിക്കാത്തതും പ്രതീക്ഷിച്ചതിലും അപ്പുറം തൊഴിൽ സാധ്യതകൾ സൃഷ്ടിക്കപ്പെട്ടതും മൂലം യുഎസ് ഫെഡ് പലിശ നിരക്ക് വർധിപ്പിക്കുമെന്ന സന്ദേശം നൽകിത്തുടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും രണ്ടാം പാദത്തിൽ പ്രതീക്ഷച്ചതിലും മെല്ലെയായിരുന്നു യുഎസ് സമ്പദ് ഘടനയുടെ വളർച്ചയെന്നും ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നു.
യുഎസ് ഫെഡിന്റെ അടുത്ത പോളിസി മീറ്റിങ് സെപ്റ്റംബറിലാണ് ചേരുക. എന്നാൽ പലിശ നിരക്ക് വർധിപ്പിക്കുന്നതു സംബന്ധിച്ച് തീരുമാനത്തിലെത്താൻ ഈ വർഷം അവസാനം വരെ കാത്തിരിക്കേണ്ടി വരുമെന്നും അനലിസ്റ്റുകൾ വെളിപ്പെടുത്തുന്നു. ജോബ് മാർക്കറ്റിൽ വളർച്ചയും പലിശ നിരക്ക് വർധിപ്പിക്കാനുള്ള സാധ്യതയുമെല്ലാം നിലനിൽക്കുമ്പോഴും യുഎസ് സമ്പദ് ഘടനയെക്കുറിച്ചുള്ള ആശങ്കകൾ നീങ്ങുന്നില്ലെന്ന് ഐഎച്ച്എസ് മാർക്കിറ്റ് ചീഫ് ഇക്കണോമിസ്റ്റ് ക്രിസ് വില്യംസൺ പറയുന്നു. നിർമ്മാണ മേഖലയിലെ മാന്ദ്യവും പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനിശ്ചിതാവസ്ഥയും യുഎസ് ഫെഡിന് ഡിസംബർ വരെ തീരുമാനങ്ങൾ എടുക്കാൻ കാത്തിരിക്കേണ്ടി വരുമെന്നാണ് വില്യംസൺ വ്യക്തമാക്കുന്നത്.
പ്രൊഫഷണൽ, ബിസിനസ് സെക്ടറുകളിലാണ് ഏറെയും തൊഴിലുകൾ സൃഷ്ടിക്കപ്പെട്ടത്. പ്രത്യേകിച്ച് കമ്പ്യൂട്ടിങ് മേഖലയിൽ. അതേസമയം മൈനിങ് കമ്പനികൾക്ക് ഇത്തരത്തിൽ പുതിയ തൊഴിലുകൾ കൂട്ടിച്ചേർക്കപ്പെടാൻ സാധിച്ചില്ല എന്നതാണ് പ്രത്യേകം ചൂണ്ടിക്കാട്ടപ്പെടുന്നത്. 2014 സെപ്റ്റംബറിനു ശേഷം ഈ മേഖലയിൽ എംപ്ലോയ്‌മെന്റ് 26 ശതമാനം എന്ന തോതിൽ ഇടിയുകയായിരുന്നു.