അരിസോണ: അഞ്ചു വയസുകാരി പേരക്കുട്ടിയുമായി വീട്ടിൽ നിന്നിറങ്ങിയ അമ്പത്തിമൂന്നുകാരനെ കുട്ടിയുടെ കൈയിൽ നിറതോക്കു നൽകി മരുഭൂമിയിൽ നിർത്തിയതിന്റെ പേരിൽ അറസ്റ്റ് ചെയ്തു. ഫീനിക്‌സിൽ നിന്നുള്ള മുത്തച്ഛനാണ് അഞ്ചുവയസുകാരിയുമൊത്ത് ഞായറാഴ്ച രാവിലെ വീട്ടിൽ നിന്നിറങ്ങിയത്. ആരോടും പറയാതെ കുട്ടിയുമായി പോയതിനെ തുടർന്ന് വീട്ടുകാർ കുട്ടിയെ കാണാതായതായി പൊലീസിൽ പരാതി നൽകുകയും ചെയ്തു.

തുടർന്നുള്ള അന്വേഷണത്തിലാണ് കുട്ടി നിറതോക്കുമായി മരുഭൂമിയിൽ നിൽക്കുന്നതായി കണ്ടെത്തിയത്. ഞായാറാഴ്ച രാവിലെ പടിഞ്ഞാറൻ ഫീനിക്‌സിലുള്ള വീട്ടിൽ നിന്ന് പിക്കപ്പ് ട്രക്കിലാണ്  പോൾ ആർമണ്ട് റേറ്റർ എന്നയാൾ അഞ്ചുവയസുകാരിയുമൊത്ത് പുറത്തേക്ക് പോയത്. നാലു മണിക്കൂറിനു ശേഷം കുട്ടിയെ കാണാനില്ലെന്ന് അമ്മ പൊലീസിൽ പരാതി നൽകുകയും ചെയ്തു. പിന്നീടുള്ള അന്വേഷണത്തിൽ കുട്ടി മരുഭൂമിയിൽ നിറതോക്കുമായി നിൽക്കുന്ന കാഴ്ചയാണ് അന്വേഷിച്ചു ചെന്നവർക്ക് കാണാൻ സാധിച്ചത്.

നിറതോക്കു കുട്ടിയുടെ കൈയിൽ നൽകിയ ശേഷം, ചീത്ത ആൾക്കാരെ കാണുകയാണെങ്കിൽ വെടിവച്ചുകൊള്ളാൻ പറഞ്ഞ ശേഷം മുത്തച്ഛൻ എങ്ങോട്ടോ പോയി എന്നാണ് കുട്ടി പറഞ്ഞത്.
തുടർന്നുള്ള അന്വേഷണത്തിൽ മുത്തച്ഛനെ പൊലീസ് പിടികൂടുകയും ചെയ്തു. കുട്ടിക്ക് തോക്കു നൽകിയ ശേഷം താൻ ഒരു ചീസ് ബർഗറും ജൂസും കുടിക്കാൻ പോയി എന്ന് റേറ്റർ പൊലീസിൽ സമ്മതിച്ചു. അതേസമയം മരുഭൂമിയുലൂടെയുള്ള യാത്രയ്ക്കിടയിൽ വാഹനം കേടായെന്നും കുട്ടി ഇനി നടക്കില്ലെന്ന് പറഞ്ഞതിനാൽ ഒരു മരത്തിനു കീഴിൽ നിർത്തിയിട്ട് താൻ പോരുകയായിരുന്നുവെന്നും ഇയാൾ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. ഏതായാലും കുട്ടിയെ അമ്മയ്‌ക്കൊപ്പം വീട്ടിൽ വിട്ട ശേഷം സ്റ്റേറ്റ് ചൈൽഡ് വെൽഫെയർ അധികൃതർക്ക് ഇതുസംബന്ധിച്ച് പരാതി നൽകിയിട്ടുമുണ്ട്.


കുട്ടിയെ മാനസികമായി പീഡിപ്പിക്കുക, മരുഭൂമിയിൽ തനിയെ നിർത്തുക എന്നിവയാണ് മുത്തച്ഛന്റെ മേൽ ചാർജ് ചെയ്തിരിക്കുന്ന കേസുകൾ. ഇയാളിപ്പോൾ ജയിലിലാണ്.