- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മേക്ക് ഇൻ ഇന്ത്യയ്ക്ക് കുതിപ്പ് നൽകാൻ അമേരിക്കൻ കമ്പനി വരവായ്; എഫ്-16 യുദ്ധ വിമാനങ്ങൾ ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യാമെന്ന് വാഗ്ദാനം; ലേക് ഹീഡ് നിർമ്മിക്കുന്നത് ഒറ്റ എഞ്ചിനുള്ള 100 യുദ്ധവിമാനങ്ങൾ
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ മേക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് ഊർജ്ജം പകരാൻ അമേരിക്കൻ വിമാന നിർമ്മാണ കമ്പനിയായ ലോക്ക്ഹീഡ് വരുന്നു. എഫ്16 യുദ്ധവിമാനങ്ങൾ നിർമ്മിക്കുന്നതിനുള്ള പ്ലാന്റ് ഇന്ത്യയിൽ ആരംഭിച്ചാൽ വിമാനങ്ങൾ ഇവിടെനിന്ന് കയറ്റുമതി ചെയ്യാൽ ഒരുക്കമാണെന്നാണ് അമേരിക്കൻ യുദ്ധവിമാന നിർമ്മാതാക്കൾ വാഗ്ദാനം ചെയ്തു. ഒറ്റ എൻജിനുള്ള 100 യുദ്ധവിമാനങ്ങൾ നിർമ്മിക്കാനുള്ള പ്ലാന്റ് ഇന്ത്യയിൽ ആരംഭിക്കാൻ അമേരിക്കൻ കമ്പനിക്കു പുറമെ സ്വീഡിഷ് വിമാനകമ്പനിയായ സാബും സന്നദ്ധത അറിയിച്ചിട്ടുണ്ട്. എഫ്16 യുദ്ധ വിമാനങ്ങൾ ഇന്ത്യയിൽ നിർമ്മിക്കുന്നത് വഴി ഇന്ത്യയിൽ മാത്രമല്ല, ലോകത്തിന്റെ വിവിധ രാജ്യങ്ങളിലേക്കു കയറ്റുമതി വ്യാപിപ്പിക്കാൻ സാധിക്കുമെന്ന് ലോക്ക്ഹീഡ് വക്താവ് അറിയിച്ചു. ടെക്‌സസ്, ഫോർട്ട്വർത്ത് എന്നിവിടങ്ങളിലാണ് നിലവിൽ ലോക്ക്ഹീഡിന് പ്ലാന്റുകൾ ഉള്ളത്. ഇത് കലിഫോർണിയയിലെ ഗ്രീൻവില്ലയിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. ഗ്രീൻവില്ലയ്ക്ക് പുറത്തേക്ക് നിർമ്മാണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യക്ക് നൽകിയിട്
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ മേക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് ഊർജ്ജം പകരാൻ അമേരിക്കൻ വിമാന നിർമ്മാണ കമ്പനിയായ ലോക്ക്ഹീഡ് വരുന്നു. എഫ്16 യുദ്ധവിമാനങ്ങൾ നിർമ്മിക്കുന്നതിനുള്ള പ്ലാന്റ് ഇന്ത്യയിൽ ആരംഭിച്ചാൽ വിമാനങ്ങൾ ഇവിടെനിന്ന് കയറ്റുമതി ചെയ്യാൽ ഒരുക്കമാണെന്നാണ് അമേരിക്കൻ യുദ്ധവിമാന നിർമ്മാതാക്കൾ വാഗ്ദാനം ചെയ്തു.
ഒറ്റ എൻജിനുള്ള 100 യുദ്ധവിമാനങ്ങൾ നിർമ്മിക്കാനുള്ള പ്ലാന്റ് ഇന്ത്യയിൽ ആരംഭിക്കാൻ അമേരിക്കൻ കമ്പനിക്കു പുറമെ സ്വീഡിഷ് വിമാനകമ്പനിയായ സാബും സന്നദ്ധത അറിയിച്ചിട്ടുണ്ട്. എഫ്16 യുദ്ധ വിമാനങ്ങൾ ഇന്ത്യയിൽ നിർമ്മിക്കുന്നത് വഴി ഇന്ത്യയിൽ മാത്രമല്ല, ലോകത്തിന്റെ വിവിധ രാജ്യങ്ങളിലേക്കു കയറ്റുമതി വ്യാപിപ്പിക്കാൻ സാധിക്കുമെന്ന് ലോക്ക്ഹീഡ് വക്താവ് അറിയിച്ചു.
ടെക്‌സസ്, ഫോർട്ട്വർത്ത് എന്നിവിടങ്ങളിലാണ് നിലവിൽ ലോക്ക്ഹീഡിന് പ്ലാന്റുകൾ ഉള്ളത്. ഇത് കലിഫോർണിയയിലെ ഗ്രീൻവില്ലയിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. ഗ്രീൻവില്ലയ്ക്ക് പുറത്തേക്ക് നിർമ്മാണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യക്ക് നൽകിയിട്ടുള്ള വാഗ്ദാനം.