- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കിൽഡ് ഇമിഗ്രന്റ് വർക്കർമാരുടെ അഭാവം ഏറി; എച്ച്1 ബി വിസയുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യം ശക്തമായി
ന്യൂയോർക്ക്: രാജ്യത്ത് സ്‌കിൽഡ് വർക്കർമാരുടെ അഭാവം കടുത്തതാണെന്നും എച്ച്1 ബി വിസാ അപേക്ഷകളുടെ എണ്ണത്തിലുണ്ടായ വർധന ഇതു ചൂണ്ടിക്കാണിക്കുന്നതാണെന്നും റിപ്പോർട്ട്. അടുത്തിടെ യുഎസിലെക്കുള്ള എച്ച്1 ബി വിസാ അപേക്ഷകരുടെ എണ്ണം 250,000-ത്തിലേറെ കവിഞ്ഞത് ഇതിലേക്കുള്ള ചൂണ്ടുപലകയാണെന്നും വ്യക്തമാക്കുന്നു. 2017 സാമ്പത്തിക വർഷത്തേക്ക് അമേരിക്ക നൽകാനുദ്ദേശിക്കുന്ന എച്ച്1 ബി വിസകളുടെ എണ്ണം 20,000 ആണെന്നും എന്നാൽ ഇതിനെ വകച്ചുവയ്ക്കുന്ന തരത്തിലാണ് ലഭിച്ചിരിക്കുന്ന അപേക്ഷകളുടെ എണ്ണമെന്നും യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് വെളിപ്പെടുത്തി. വിസാ അപേക്ഷകളിലുള്ള നടപടി ക്രമങ്ങൾ ഏപ്രിൽ ഒന്നിനാണ് ആരംഭിക്കുക. എച്ച്1 ബി വിസാ പ്രോഗ്രാമിന്റെ ഗുണഭേക്താക്കളിലേറെയും ഐടി സർവീസ് ഇൻഡസ്ട്രിയിലുള്ളവരാണെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. അതേസമയം കൂടുതൽ സ്‌കിൽഡ് ഇമിഗ്രന്റ് വർക്കർമാരെ അമേരിക്കയ്ക്ക് ആവശ്യമുണ്ടെന്ന് മറ്റു ചില റിപ്പോർട്ടുകളും ചൂണ്ടിക്കാട്ടുന്നുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് സ്‌കിൽഡ് വർക്കർമാര
ന്യൂയോർക്ക്: രാജ്യത്ത് സ്‌കിൽഡ് വർക്കർമാരുടെ അഭാവം കടുത്തതാണെന്നും എച്ച്1 ബി വിസാ അപേക്ഷകളുടെ എണ്ണത്തിലുണ്ടായ വർധന ഇതു ചൂണ്ടിക്കാണിക്കുന്നതാണെന്നും റിപ്പോർട്ട്. അടുത്തിടെ യുഎസിലെക്കുള്ള എച്ച്1 ബി വിസാ അപേക്ഷകരുടെ എണ്ണം 250,000-ത്തിലേറെ കവിഞ്ഞത് ഇതിലേക്കുള്ള ചൂണ്ടുപലകയാണെന്നും വ്യക്തമാക്കുന്നു.
2017 സാമ്പത്തിക വർഷത്തേക്ക് അമേരിക്ക നൽകാനുദ്ദേശിക്കുന്ന എച്ച്1 ബി വിസകളുടെ എണ്ണം 20,000 ആണെന്നും എന്നാൽ ഇതിനെ വകച്ചുവയ്ക്കുന്ന തരത്തിലാണ് ലഭിച്ചിരിക്കുന്ന അപേക്ഷകളുടെ എണ്ണമെന്നും യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് വെളിപ്പെടുത്തി. വിസാ അപേക്ഷകളിലുള്ള നടപടി ക്രമങ്ങൾ ഏപ്രിൽ ഒന്നിനാണ് ആരംഭിക്കുക.
എച്ച്1 ബി വിസാ പ്രോഗ്രാമിന്റെ ഗുണഭേക്താക്കളിലേറെയും ഐടി സർവീസ് ഇൻഡസ്ട്രിയിലുള്ളവരാണെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. അതേസമയം കൂടുതൽ സ്‌കിൽഡ് ഇമിഗ്രന്റ് വർക്കർമാരെ അമേരിക്കയ്ക്ക് ആവശ്യമുണ്ടെന്ന് മറ്റു ചില റിപ്പോർട്ടുകളും ചൂണ്ടിക്കാട്ടുന്നുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് സ്‌കിൽഡ് വർക്കർമാരുടെ സഹായം ആവശ്യമുണ്ടെന്നും ഇവർക്ക് ഏറെ തൊഴിലവസരങ്ങൾ ഇവിടെ സൃഷ്ടിക്കപ്പെടുന്നുണ്ടെന്നും ഔദ്യോഗിക വക്താക്കൾ തന്നെ പറയുന്നു.
യുഎസ് ഡൊമസ്റ്റിക് ലേബർ മാർക്കറ്റിനെ ശക്തിപ്പെടുത്താൻ സ്‌കിൽഡ് ഇമിഗ്രന്റ് വർക്കർമാർ അത്യാവശ്യമാണ്. സ്‌കിൽഡ് ഇമിഗ്രേഷൻ പരിപാടിക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത് അമേരിക്കൻ തൊഴിൽ മേഖലയുടെ വളർച്ചയെ മുരടിപ്പിക്കുമെന്നാണ് വിലയിരുത്തുന്നത്. ഇത് യുഎസ് ഫേമുകൾക്ക് ഏറെ നഷ്ടം വരുത്തിവയ്ക്കുകയും ചെയ്യും. എല്ലാ വർഷവും എച്ച്1 ബി വിസാ സംവിധാനത്തിലൂടെ 65,000 വിസകളാണ് യുഎസ് അനുവദിക്കുക. എന്നാൽ കമ്പനികൾക്ക് ആവശ്യമായ സ്‌കിൽഡ് വർക്കർമാരുടെ എണ്ണം ഇതിനേക്കാൾ ഏറെയാണ്. വിസാ അനുവദിക്കുന്നതിന്റെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതിനാൽ യോഗ്യരായ ആയിരക്കണക്കിന് സ്‌കിൽഡ് വർക്കർമാരാണ് രാജ്യത്തിന് നഷ്ടമാകുക.
സ്‌കിൽഡ് വർക്കർമാരുടെ അഭാവം രാജ്യത്ത് അനുഭവപ്പെടുന്ന സാഹചര്യത്തിൽ എച്ച്1 ബി വിസാ അനുവദിക്കുന്ന കാര്യത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം എടുത്തുമാറ്റണമെന്നാണ് അഭിപ്രായമുയർന്നിരിക്കുന്നത്. കഴിയുന്നത്ര എച്ച്1 ബി വിസാ അനുവദിച്ച് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്ക് താങ്ങാകണമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.