- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
റീട്ടെയ്ൽ ഭീമനായ ടാർഗറ്റിൽ വൻ പിരിച്ചുവിടൽ; ഇന്ത്യയിലുള്ളവർക്കും തൊഴിൽ നഷ്ടപ്പെടും; രണ്ടു ബില്യൺ ഡോളർ ചെലവുചുരുക്കലിന് പദ്ധതി
വാഷിങ്ടൺ ഡിസി: യുഎസിലെ റീട്ടെയ്ൻ രംഗത്തെ മുൻനിരക്കാരായ ടാർഗറ്റിൽ ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. അടുത്ത രണ്ടു വർഷത്തിനുള്ളിൽ രണ്ടു ബില്യൺ ഡോളറിന്റെ ചെലവുചുരുക്കൽ നടപടിയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയിലെന്ന പോലെ ഇന്ത്യയിലെയും തൊഴിലാളികൾക്കും പിരിച്ചുവിടൽ ബാ
വാഷിങ്ടൺ ഡിസി: യുഎസിലെ റീട്ടെയ്ൻ രംഗത്തെ മുൻനിരക്കാരായ ടാർഗറ്റിൽ ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. അടുത്ത രണ്ടു വർഷത്തിനുള്ളിൽ രണ്ടു ബില്യൺ ഡോളറിന്റെ ചെലവുചുരുക്കൽ നടപടിയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
അമേരിക്കയിലെന്ന പോലെ ഇന്ത്യയിലെയും തൊഴിലാളികൾക്കും പിരിച്ചുവിടൽ ബാധകമാകും. തൊഴിലാളികളെ പിരിച്ചുവിട്ട് കമ്പനിയുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിനുള്ള പദ്ധതികൾ ആവിഷ്‌ക്കരിക്കുമെന്നും അധികൃതർ വെളിപ്പെടുത്തുന്നു. കനേഡിയൻ മാർക്കറ്റിൽ കമ്പനി 5.4 മില്യൺ ഡോളർ നഷ്ടം നേരിട്ടുവെന്ന് ജനുവരിയിൽ അധികൃതർ തന്നെ വ്യക്തമാക്കിയതിനു പിന്നാലെയാണ് തൊഴിലാളികളെ പിരിച്ചുവിടുന്ന വാർത്ത എത്തിയിരിക്കുന്നത്.
മിന്നെപൊലീസിലും ഇന്ത്യയിലുമായി ടാർഗറ്റിൽ 26,000 ജീവനക്കാരാണുള്ളത്. തൊഴിലാളികളെ പിരിച്ചുവിടുകയെന്ന് വെല്ലുവിളി നിറഞ്ഞ കാര്യമാണെന്നും എന്നാൽ കമ്പനിക്കു മുമ്പിൽ മറ്റു പോംവഴികളില്ലെന്നും ചീഫ് എക്‌സിക്യൂട്ടീവ് ബ്രയാൻ കോർനെൽ വെളിപ്പെടുത്തി. ഓഗസ്റ്റിലാണ് ബ്രയാൻ കോർനെൽ കമ്പനിയുടെ പുതിയ ചീഫ് എക്‌സിക്യൂട്ടീവായി ചാർജെടുത്തത്. 2013-ൽ ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്ന സംഭവത്തെത്തുടർന്നാണ് ബ്രയാൻ കോർനെൽ ടാർഗറ്റിൽ എത്തുന്നത്. 70 മില്യൺ ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്ന സംഭവത്തിൽ കമ്പനിക്ക് 17 മില്യൺ ഡോളറിന്റെ നഷ്ടമാണ് ഉണ്ടായത്. ഓൺലൈൻ വിപണിയിൽ ചുവടു വയ്ക്കുന്നതിനും കച്ചവട തന്ത്രങ്ങൾ മെനയുന്നതിനുമായി ഈ സാമ്പത്തിക വർഷം 2.2 ബില്യൺ ഡോളർ നിക്ഷേപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.