ഫ്ളാൻഡ്രിയാ: സൗത്ത് ഡാകോട്ട റിസർവേഷനിൽ രാജ്യത്തെ ആദ്യ കഞ്ചാവ് റിസോർട്ട് നിർമ്മിക്കാൻ ഒരുങ്ങി സാന്റി സിയോക്‌സ്.  ആദിവാസി സമൂഹത്തിന്റെ സാമ്പത്തിക സ്ഥിതിക്ക് പുത്തൻ ഉണർവ് കൈവരുമെന്ന് പ്രതീക്ഷിച്ചാണ് പദ്ധതി തുടങ്ങാൻ ഒരുങ്ങുന്നത്.
സാന്റി സിയോക്‌സ് ട്രൈബ് നേതാക്കളുടെ നേതൃത്വത്തിൽ തന്നെ കഞ്ചാവ് കൃഷി ചെയ്‌തെടുത്ത് വിൽപന നടത്താനാണ് ഉദ്ദേശിക്കുന്നത്. സ്‌മോക്കിങ്ങ് ഏരിയ, നൈറ്റ്ക്ലബ്ബ്, ബാർ, തുടങ്ങിയ സൗകര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടു തന്നെ വിപുലമായ സജ്ജീകരണങ്ങളാണ് ഇവിടെ ഒരുക്കുന്നത്.

യുവാക്കളെ ഉദ്ദേശിച്ചു കൊണടാണ് പ്രധാനമായും പദ്ധതി ആവിഷ്‌കരിക്കുന്നതെന്ന് ട്രൈബൽ പ്രസിഡന്റ് ആന്റണി റീഡർ വ്യക്തമാക്കി. അമേരിക്കയിൽ എവിടെയും ഇപ്പോൾ ഇത്തരം ഒരു സൗകര്യമില്ല. പ്രൊജക്ട് അനുസരിച്ച് മാസത്തിൽ ഏകദേശം രണ്ടു മില്ല്യൺ ഡോളർ എങ്കിലും ലാഭം ഉണ്ടാക്കാൻ കഴിയുമെന്നും, പ്രാരംഭ പ്രവർത്തികൾ ഇപ്പോൾ തന്നെ ആരംഭിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.  കൂടാതെ സാന്റി സിയോക്‌സിൽ അടുത്ത പുതുവർഷപ്പിറവിയോടെ തന്നെ ആദ്യത്തെ കഞ്ചാവ് സിഗരറ്റുകൾ പുറത്തിറക്കാനും ഇവർ പദ്ധതിയിടുന്നുണ്ട്.

മരിജുവാന ലീഗലൈസേഷൻ കഴിഞ്ഞ ജൂണിലാണ് സാന്റി സിയോക്‌സിൽ നടപ്പാക്കുന്നത്. ഇതിന് ഏതാനും മാസങ്ങൾക്കു ശേഷം ചില സംസ്ഥാനങ്ങളിൽൃ ഇന്ത്യൻ െ്രെടബ്‌സിന് കഞ്ചാവ് ഉൽപാദിപ്പിക്കാനും വിൽക്കാനും അനുവാദം നൽകിക്കൊണ്ട് നിയമം നടപ്പാക്കുകയും ചെയ്തു. ഇത് ഉപയോഗപ്പെടുത്തിയാണ് പുതിയ പദ്ധതി ആവിഷ്‌കരിക്കാൻ ഒരുങ്ങുന്നത്.

അതേസമയം കൊളറാഡോയിലും വാഷിങ്ടണിലും മറ്റും കഞ്ചാവ് വില്പന നിയമാനുസൃതമാക്കിയെങ്കിലും പൊതുസ്ഥലങ്ങളിൽ നിന്ന് കഞ്ചാവ് വലിക്കുന്നതിന് നിരോധനമുണ്ട്. ഇവിടങ്ങളിൽ നിയമപ്രകാരം കഞ്ചാവ് വില്പന അനുവദനീയമാണെങ്കിലും അത്തരത്തിൽ ഒരു മരിജുവാന റിസോർട്ട് ആദ്യമായാണ് നടപ്പാക്കാൻ പോകുന്നത്.