വാഷിങ്ടൺ ഡിസി: മസിസിപ്പിയിലെ ലിങ്കൺ കൗണ്ടിയിൽ മൂന്നു വീടുകളിൽ നടന്ന വെടിവയ്‌പ്പിൽ എട്ടു പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ബ്രൂക്ക് ഹാവനിലെ രണ്ടു വീടുകളിലും ബോഗ് ചിറ്റോയിലെ ഒരു വീട്ടിലുമാണ് വെടിവെയ്‌പ്പുണ്ടായത്. പ്രതിയെന്നു സംശയിക്കുന്നയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മുപ്പത്തഞ്ചുകാരനായ കോറി ഗോഡ്‌ബോൾട്ട് എന്നയാളാണ് പിടിയിലായത്. അക്രമത്തിനു പ്രതിയെ പ്രേരിപ്പിച്ചതെന്താണെന്നു വ്യക്തമല്ല. ജീവനൊടുക്കാൻ പ്രതി പദ്ധതിയിട്ടിരുന്നതായി സൂചനയുണ്ട്.