- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
സിറിയൻ അഭയാർഥികൾക്കു നേരെ മുഖം തിരിച്ച് അമേരിക്കൻ സംസ്ഥാനങ്ങൾ; പാരീസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ തീരുമാനം
വാഷിങ്ടൺ: പാരീസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സിറിയയിൽ നിന്നുള്ള അഭയാർഥികളെ ഇനിയും സ്വീകരിക്കില്ലെന്ന് അമേരിക്കയിലെ 17 സംസ്ഥാനങ്ങൾ പ്രഖ്യാപിച്ചു. ടെക്‌സാസ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഗവർണർമാർ ഇതു സംബന്ധിച്ച് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്. പാരീസ് ഭീകരാക്രമണത്തിൽ സിറിയയിൽനിന്ന് അഭയാർഥികളുടെ കൂട്ടത്തിൽ എത്തി
വാഷിങ്ടൺ: പാരീസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സിറിയയിൽ നിന്നുള്ള അഭയാർഥികളെ ഇനിയും സ്വീകരിക്കില്ലെന്ന് അമേരിക്കയിലെ 17 സംസ്ഥാനങ്ങൾ പ്രഖ്യാപിച്ചു. ടെക്‌സാസ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഗവർണർമാർ ഇതു സംബന്ധിച്ച് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്.
പാരീസ് ഭീകരാക്രമണത്തിൽ സിറിയയിൽനിന്ന് അഭയാർഥികളുടെ കൂട്ടത്തിൽ എത്തിയ ഒരു ഭീകരൻ ഉൾപ്പെട്ടിട്ടുണ്ട് എന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നതിനു പിന്നാലെയാണു ഗവർണർമാരുടെ സംയുക്ത പ്രഖ്യാപനം. അലബാമ, അരിസോണ, അർകൻസാസ്, ഫ്‌ളോറിഡ, ജോർജിയ, ഇല്ലിനോയി, ഇന്ത്യാന, അയോവ, ലൗസിയാന, മസ്സാച്ചുസെറ്റ്‌സ്, മിഷിഗൻ, മിസ്സിസ്സിപ്പി, ന്യൂ ഹാമ്പ്ഷയർ, നോർത്ത്കരോലിന, ഓഹിയോ, ടെക്‌സസ്, വിസ്‌കോൻസിൻ എന്നിവയാണു സിറിയൻ അഭയാർഥികൾക്ക് നിരോധനമേർപ്പെടുത്തിയിട്ടുള്ള സംസ്ഥാനങ്ങൾ.
ഗവർണർ എന്ന നിലയിൽ ആദ്യ ചുമതല ഇവിടെയുള്ള പൗരന്മാർക്ക് സുരക്ഷ ഉറപ്പാക്കുക എന്നതാണെന്നു പ്രസിഡന്റ് ഓബാമയ്ക്ക് അയച്ച കത്തിൽ ടെക്‌സസ് ഗവർണർ ഗ്രേഗ് എമ്പട്ട് ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം 200 സിറിയൻ അഭയാർഥികൾക്ക് ടെക്‌സസ് അഭയം നൽകിയിരുന്ന ഗവർണറുടെ തീരുമാനം അംഗീകരിച്ചു. അതേസമയം ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സിറിയൻ അഭയാർഥികളെ സ്വീകരിക്കുന്നതല്ലെന്ന് ഡാളസ് കാത്തലിക് ചാരിറ്റി വിഭാഗവും വ്യക്തമാക്കി.
2011 വരെ 15,000 സിറിയൻ അഭയാർഥികളെ അമേരിക്കയിൽ പ്രവേശിപ്പിച്ചിട്ടുണെ്ടന്നും അടുത്തവർഷം 10,000 അഭയാർഥികൾക്കുകൂടി അമേരിക്കയിൽ അഭയം നൽകുമെന്നും പ്രസിഡന്റ് ഒബാമ സെപ്റ്റംബറിൽ പ്രഖ്യാപിച്ചിരുന്നു. നാളിതു വരെ ഒരൊറ്റ അഭയാർഥിയെ പോലും സ്വീകരിച്ചിട്ടില്ലാത്ത സംസ്ഥാനമാണ് അലബാമ. എന്നാൽ നേരിയ തോതിൽ പോലും ഇവിടുത്ത ജനങ്ങളുടെ ജീവന് ഭീഷണി ഉയർത്തുന്ന രീതിയിലുള്ള നടപടികളൊന്നും സ്വീകരിക്കില്ലെന്നാണ് അലബാമ ഗവർണർ വ്യക്തമാക്കിയിരിക്കുന്നത്. മിഷിഗണിലാകട്ടെ കഴിഞ്ഞ വർഷം 200 സിറിയക്കാരാണ് അഭയാർഥികളായി എത്തിയിട്ടുള്ളത്.
അതേസമയം അഭയാർത്ഥികളെ സ്വീകരിക്കുന്നത് തടയാൻ സംസ്ഥാന ഗവർണ്ണർമാർക്കു അധികാരം ഉണ്ടോയെന്നത് സ്‌റ്റേറ്റ് ഡിപ്പാർട്ടുമെന്റിന്റെ നിയമ വിദഗ്ദ്ധർ പരിശോധിച്ച് വരുന്നുണ്ട്. പുനരധിവാസ പരിപാടിയുടെ ഭാഗമായി വരുന്ന അഭയാർത്ഥികളെ തടയാൻ ഗവർണ്ണർമാർക്കു കഴിയില്ലെന്നും എന്നാൽ ഇതിന്റെ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന എൻ ജി ഒ സംഘടനകൾക്ക് പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്നതിനു അവർക്ക് കഴിയുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അഭയാർഥികളെ സ്വീകരിക്കില്ലെന്ന ഗവർണ്ണർമാരുടെ തീരുമാനം പുനരധിവാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരുടെ രോഷത്തിനു ഇരയാക്കിയിട്ടുണ്ട്.