- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കയിലെ പരമോന്നത സിവിലിയൻ ബഹുമതി ഗാന്ധിജിക്ക് നൽകണമെന്ന് പ്രമേയം; യുഎസ് കോൺഗ്രസിൽ കരോളിൻ മലോണി അവതരിപ്പിച്ച പ്രമേയത്തിനെ പിന്തുണച്ചത് ഇന്ത്യൻ വംശജർ അടക്കം ആറ് പേർ; അമേരിക്കൻ പൗരനല്ലാത്ത ആളെ ബഹുമതിക്കായി പരിഗണിക്കുന്നത് അപൂർവ്വം
വാഷിങ്ടൻ : മഹാത്മാ ഗാന്ധിയുടെ 150ാം ജന്മ വാർഷികത്തോടനുബന്ധിച്ച് ഏറെ സന്തോഷകരമായ വാർത്തയാണ് അമേരിക്കയിൽ നിന്നും കേൾക്കുന്നത്. രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ യുഎസ് കോൺഗ്രസ് സ്വർണ മെഡൽ മരണാനന്തര ബഹുമതിയായി മഹാത്മാഗാന്ധിക്കു നൽകണമെന്നാവശ്യപ്പെട്ട് യുഎസ് കോൺഗ്രസിൽ പ്രമേയം. ന്യൂയോർക്കിൽ നിന്നുള്ള കരോളിൻ മലോണി അവതരിപ്പിച്ച പ്രമേയം 4 ഇന്ത്യൻ വംശജരായ അംഗങ്ങൾ അടക്കം 6 പേർ പിന്തുണച്ചു. ലോകസമാധാനത്തിനും അഹിംസയ്ക്കും നൽകിയ സംഭാവനകൾ പരിഗണിച്ചു ഗാന്ധിജിക്കു ബഹുമതി നൽകണമെന്നാണ് ആവശ്യം.തുടർനടപടിക്കായി സാമ്പത്തിക കാര്യ, ആഭ്യന്തര ഭരണ സമിതികളുടെ പരിഗണനയിലാണു പ്രമേയം. യുഎസ് പൗരന്മാരല്ലാത്തവരെ ഈ ബഹുമതിക്കായി പരിഗണിക്കുന്നത് അപൂർവമാണ്. മദർ തെരേസ, നെൽസൻ മണ്ടേല, വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പ, ദലൈലാമ, ഓങ് സാൻ സൂചി തുടങ്ങി ഏതാനും പേർ മാത്രമേ മുൻപ് രാജ്യത്തിനു വെളിയിൽനിന്ന് യുഎസ് കോൺഗ്രസിന്റെ സ്വർണമെഡൽ നേടിയിട്ടുള്ളു.
വാഷിങ്ടൻ : മഹാത്മാ ഗാന്ധിയുടെ 150ാം ജന്മ വാർഷികത്തോടനുബന്ധിച്ച് ഏറെ സന്തോഷകരമായ വാർത്തയാണ് അമേരിക്കയിൽ നിന്നും കേൾക്കുന്നത്. രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ യുഎസ് കോൺഗ്രസ് സ്വർണ മെഡൽ മരണാനന്തര ബഹുമതിയായി മഹാത്മാഗാന്ധിക്കു നൽകണമെന്നാവശ്യപ്പെട്ട് യുഎസ് കോൺഗ്രസിൽ പ്രമേയം. ന്യൂയോർക്കിൽ നിന്നുള്ള കരോളിൻ മലോണി അവതരിപ്പിച്ച പ്രമേയം 4 ഇന്ത്യൻ വംശജരായ അംഗങ്ങൾ അടക്കം 6 പേർ പിന്തുണച്ചു.
ലോകസമാധാനത്തിനും അഹിംസയ്ക്കും നൽകിയ സംഭാവനകൾ പരിഗണിച്ചു ഗാന്ധിജിക്കു ബഹുമതി നൽകണമെന്നാണ് ആവശ്യം.തുടർനടപടിക്കായി സാമ്പത്തിക കാര്യ, ആഭ്യന്തര ഭരണ സമിതികളുടെ പരിഗണനയിലാണു പ്രമേയം. യുഎസ് പൗരന്മാരല്ലാത്തവരെ ഈ ബഹുമതിക്കായി പരിഗണിക്കുന്നത് അപൂർവമാണ്.
മദർ തെരേസ, നെൽസൻ മണ്ടേല, വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പ, ദലൈലാമ, ഓങ് സാൻ സൂചി തുടങ്ങി ഏതാനും പേർ മാത്രമേ മുൻപ് രാജ്യത്തിനു വെളിയിൽനിന്ന് യുഎസ് കോൺഗ്രസിന്റെ സ്വർണമെഡൽ നേടിയിട്ടുള്ളു.