- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൈന സ്വന്തമെന്ന് അവകാശപ്പെടുന്ന കൃത്രിമദ്വീപിന് അടുത്തുകൂടെ അമേരിക്കൻ യുദ്ധക്കപ്പൽ; അനുമതി കൂടാതേ പ്രവേശിച്ച കപ്പലിനെ തിരിച്ചയച്ച് ചൈന; അധികാരത്തിന് വെല്ലുവിളി ഉയർത്തരുതെന്ന് താക്കീത്
ബെയ്ജിങ്: ദക്ഷിണ ചൈനാ കടലിലെ കൃത്രിമ ദ്വീപിനു സമീപത്തുകൂടി അമേരിക്കൻ യുദ്ധക്കപ്പൽ ഓടിച്ച നടപടി വലിയ ചർച്ചയാവുന്നു. ഇത് അമേരിക്കൻ കടന്നുകയറ്റമാണെന്നും പരമാധികാരം ലംഘിക്കുന്ന നടപടികളെ ചെറുക്കുമെന്നും വ്യക്തമാക്കി ചൈന രംഗത്തെത്തി. ട്രംപ് യുഎസ് പ്രസിഡന്റായശേഷം ചൈനയുടെ അതിർത്തിയെ ചോദ്യംചെയ്യുന്ന തരത്തിൽ സൗത്ത് ചൈനാ സമുദ്രത്തിൽ അമേരിക്കൻ യുദ്ധക്കപ്പൽ എത്തിയത് ഇതോടെ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. സംഭവത്തിൽ ശക്തമായി അപലപിക്കുന്നു. അനുമതി കൂടാതെയാണ് യുദ്ധക്കപ്പൽ ഇവിടെ പ്രവേശിച്ചത്. യുഎസ് കടന്നുകയറ്റം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ചൈനയുടെ രണ്ടു കപ്പലുകൾ അവർക്ക് താക്കീതു നൽകുകയും അവിടെനിന്നു തിരിച്ചുവിടുകയും ചെയ്തുവെന്നും ചൈന പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചൈന അവരുടേതെന്നു അവകാശപ്പെടുന്ന കൃത്രിമ ദ്വീപിനു 22 കിലോമീറ്റർ (12 നോട്ടിക്കൽ മൈൽ) അകത്തേക്കു യുദ്ധക്കപ്പൽ കയറ്റിയെന്നാണ് നേരത്തെ യുഎസ് അറിയിച്ചത്. യുഎസ്എസ് ഡ്യുവേ കപ്പലാണ് ദ്വീപിലൂടെ കടന്നുപോയത്. സ്പ്രാറ്റി ദ്വീപിലെ മിസ്ച്ചീഫ് റീഫിനു തൊട്ടടുത്ത
ബെയ്ജിങ്: ദക്ഷിണ ചൈനാ കടലിലെ കൃത്രിമ ദ്വീപിനു സമീപത്തുകൂടി അമേരിക്കൻ യുദ്ധക്കപ്പൽ ഓടിച്ച നടപടി വലിയ ചർച്ചയാവുന്നു. ഇത് അമേരിക്കൻ കടന്നുകയറ്റമാണെന്നും പരമാധികാരം ലംഘിക്കുന്ന നടപടികളെ ചെറുക്കുമെന്നും വ്യക്തമാക്കി ചൈന രംഗത്തെത്തി. ട്രംപ് യുഎസ് പ്രസിഡന്റായശേഷം ചൈനയുടെ അതിർത്തിയെ ചോദ്യംചെയ്യുന്ന തരത്തിൽ സൗത്ത് ചൈനാ സമുദ്രത്തിൽ അമേരിക്കൻ യുദ്ധക്കപ്പൽ എത്തിയത് ഇതോടെ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.
സംഭവത്തിൽ ശക്തമായി അപലപിക്കുന്നു. അനുമതി കൂടാതെയാണ് യുദ്ധക്കപ്പൽ ഇവിടെ പ്രവേശിച്ചത്. യുഎസ് കടന്നുകയറ്റം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ചൈനയുടെ രണ്ടു കപ്പലുകൾ അവർക്ക് താക്കീതു നൽകുകയും അവിടെനിന്നു തിരിച്ചുവിടുകയും ചെയ്തുവെന്നും ചൈന പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ചൈന അവരുടേതെന്നു അവകാശപ്പെടുന്ന കൃത്രിമ ദ്വീപിനു 22 കിലോമീറ്റർ (12 നോട്ടിക്കൽ മൈൽ) അകത്തേക്കു യുദ്ധക്കപ്പൽ കയറ്റിയെന്നാണ് നേരത്തെ യുഎസ് അറിയിച്ചത്. യുഎസ്എസ് ഡ്യുവേ കപ്പലാണ് ദ്വീപിലൂടെ കടന്നുപോയത്. സ്പ്രാറ്റി ദ്വീപിലെ മിസ്ച്ചീഫ് റീഫിനു തൊട്ടടുത്തുവരെ കപ്പലെത്തുകയും ചെയ്തു. ഇതിനെതിരെയാണ് ചൈന രംഗത്തെത്തിയിരിക്കുന്നത്.
യുഎസിന്റെ നടപടി ചൈനയുടെ പരമാധികാരവും സുരക്ഷാ താൽപര്യങ്ങളും തകർക്കുന്ന തരത്തിലുള്ളതായിരുന്നുവെന്ന വിലയിരുത്തൽ പൊതുവെ ഉയർന്നത് അമേരിക്കയ്‌ക്കെതിരെ വിമർശനങ്ങൾക്കും കാരണമായിട്ടുണ്ട്. ആകാശ, സമുദ്ര അപകടത്തിനു ഇത് കാരണമാകുമെന്നും വിദേശകാര്യവക്താവ് ല്യു കാങ് പറഞ്ഞു. തങ്ങളുടെ പരമാധികാരത്തിനു വെല്ലുവിളിയാകുന്ന തരത്തിലുള്ള വിമാനപ്പറക്കലിനെയോ കപ്പലോട്ടത്തെയോ ചൈന ശക്തമായി എതിർക്കും.
ചൈനയും ആസിയാൻ രാജ്യങ്ങളും സംയുക്തമായ ശ്രമത്തെത്തുടർന്ന് നിലവിൽ ദക്ഷിണ ചൈന കടലിലെ സാഹചര്യം നിയന്ത്രണവിധേയമാണ്. യുഎസിന്റെ ഈ നടപടി കൂടിയാലോചനയ്ക്കുള്ള സാധ്യത തകർക്കുന്നതാണ്. യുഎസ് അവരുടെ തെറ്റു തിരുത്തണമെന്ന് ആവശ്യപ്പെടുകയാണെന്നും ചൈന വ്യക്തമാക്കി.