ന്യുയോർക്ക്: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ നോർത്ത് അമേരിക്കൻ ഈസ്‌റ്റേൺ റീജിയന്റെ യുവജന സംഘടനയായ പി.വൈ.പി.എ വാർഷിക സമ്മേളനം നവംബർ 23 ഞായറാഴ്ച വൈകിട്ട് 6ന് എൽമണ്ടിലുള്ള ശാലേം പെന്തക്കോസ്തൽ ടാബർനാക്കിൾ ചർച്ച് ഓഡിറ്റോറിയത്തിൽ നടക്കും.

20152017 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും കുട്ടികളുടെ വിവിധ പരിപാടികളും, വാർഷിക റിപ്പോർട്ട് അവതരണവും ഉണ്ടായിരിക്കുമെന്ന് പ്രസിഡന്റ് പ്രിൻസൺ ഏബ്രഹാം അറിയിച്ചു.