ഗാര്‍ലാന്‍ഡ് ( ഡാളസ്):കേരള അസോസിയേഷന്‍ ഓഫ് ഡാലസ് എഡ്യൂക്കേഷന്‍ ക്യാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു കേരള അസോസിയേഷന്‍ ഓഫ് ഡാലസിന്റെയും ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ഈ വര്‍ഷത്തെ ഓണാഘോഷത്തില്‍ വെച്ച നടന്ന ചടങ്ങില്‍ വെച്ചായിരുന്നു അവാര്‍ഡ് വിതരണം നടത്തപ്പെട്ടത്. .

സെപ്റ്റ :14 ശനിയാഴ്ച ഡാളസ് ഫാര്‍മേ ഴ്സ് ബ്രാഞ്ച് മാര്‍ത്തോമാ ചര്ച്ച ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡന്റ് പ്രദീപ് നാഗനൂലില്‍ അദ്ധ്യക്ഷത വഹി ച്ചു.കേരളത്തില്‍ നിന്നും എത്തിച്ചേര്‍ന്ന സി പി ഐ ജനറല്‍ സെക്രട്ടറി ബിനോയ് വിശ്വം (കേരള)മുഖ്യാതിഥിയായിരിന്നു.

അവാര്‍ഡിനര്‍ഹമായ വിദ്യാര്‍ഥികള്‍ക്കു മുഖ്യാതിഥിയും, ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്റര്‍പ്രസിഡന്റ് ഷിജു എബ്രഹാം എന്നിവര്‍ ക്യാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തുഅഞ്ചാം ക്ലാസ്ഒന്നാം സമ്മാനം ഗൗതം ഉണ്ണിത്താന്‍, രണ്ടാം സമ്മാനം ജെസ്വിന്‍ ജെ ജോയ്എട്ടാം ക്ലാസ് ഒന്നാം സമ്മാനം,ഗൗരി വിനീഷ്,രണ്ടാം സമ്മാനം-എയ്ഡന്‍ ജോര്‍ജ്12-ാം ക്ലാസ് ഒന്നാം സമ്മാനം.ജോനാഥന്‍ ജോസ് രണ്ടാം സമ്മാനം അലക്‌സി തോമസ് എന്നിവരാണ് അവാര്‍ഡിന്

അര്‍ഹരായവര്‍. സണ്ണി ജേക്കബ്, ഐപ്പ് സ്‌കറിയ,രമണികുമാര്‍ , ജോസഫ് ചാണ്ടി,ഇര്‍വിംഗ് DFW ഇന്ത്യന്‍ ലയണ്‍സ് ക്ലബ്ബ്,ജോര്‍ജ് ജോസഫ് വിലങ്ങോലില്‍ എന്നിവരാണ് അവാര്‍ഡുകള്‍ സ്‌പോണ്‍സര്‍ ചെയ്തിരുന്നത്എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡിംപിള്‍ ജോസഫ് സ്വാഗതവും, അസോസിയേഷന്‍ സെക്രട്ടറി മന്‍ജിത് കൈനിക്കര നന്ദിയും പറഞ്ഞു.

ആര്ട്ട് ഡയറക്ടര്‍ സുബി ഫിലിപ്പ്, ജോബി വര്ഗീസ്, പ്രമീള അജയ് ,ദേവാനന്ദ അനൂപ് എന്നിവര്‍ പരുപാടികള്‍ നിയന്ത്രിച്ചു ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്റര്‍ സെക്രട്ടറി സൈമണ്‍ ജേക്കബ് ,ജെയ്‌സി ജോര്‍ജ്,വിനോദ് ജോര്‍ജ്,,ബേബി കൊടുവത്തു,ദീപക് നായര്‍,,ദീപു രവീന്ദ്രന്‍,സാബു മാത്യു,ഫ്രാന്‍സിസ് തോട്ടത്തില്‍ ,ഹരിദാസ് തങ്കപ്പന്‍ , അനശ്വരന്‍ മാംമ്പിള്ളി ,രാജന്‍ ഐസക് ദീപു രവീന്ദ്രന്‍ ,സബു മുക്കാല്‍ഡി,സിജു വി ജോര്‍ജ് , എന്നിവര്‍ പരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു.