ഡാളസ്: കേരളത്തില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രവാസികളുടെ പൂര്‍ണ്ണ പിന്തുണ ഉറപ്പാക്കുന്നതിനും സമകാലിക രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഡി.എഫ്.ഡബ്ല്യു ഏരിയ പ്രവര്‍ത്തക യോഗം സംഘടിപ്പിക്കുന്നു.

മാര്‍ച്ച് 29 ഞായറാഴ്ച വൈകുന്നേരം 5:30-ന് മെസ്‌ക്വിറ്റിലുള്ള റെഡ് ചില്ലി ഇന്ത്യന്‍ റെസ്റ്റോറന്റില്‍ (4361 N. Beltline Rd, Mesquite, TX) വെച്ചാണ് യോഗം നടക്കുന്നത്.

തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കും രാഷ്ട്രീയ അവലോകനത്തിനുമായി ഒത്തുചേരുന്ന ഈ സംഗമത്തില്‍ ഡാളസ്സിലും പരിസര പ്രദേശങ്ങളിലുമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരും യു.ഡി.എഫ് അനുഭാവികളും പങ്കെടുക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്നവരുമായി ബന്ധപ്പെടുക:

ബോബന്‍ കൊടുവത്ത്: (214-929-2292)

പ്രദീപ് നഗനൂലില്‍: (469-449-1905)

തോമസ് രാജന്‍: (214-287-3135)

സജി ജോര്‍ജ്: (214-714-0838)

റോയ് കൊടുവത്ത്: (972-569-7165)