- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- USA
- /
- Association
ഫൊക്കാന കൺവൻഷൻ - ഡോ. ശശി തരൂർ പങ്കെടുക്കും
വാഷിങ്ടൺ: ലോക മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ ഫൊക്കാനയുടെ 21-ാം ദേശീയ കൺവൻഷനിൽ വിശ്വപൗരൻ ഡോ. ശശി തരൂർ പങ്കെടുക്കും. ജൂലൈ 18 മുതൽ 20 വരെ വാഷിങ്ടൺ ഡി.സിയിൽ നടക്കുന്ന കൺവൻഷനിൽ പങ്കെടുക്കാൻ സന്തോഷമേയുള്ളുവെന്ന് ഡോ. ശശി തരൂർ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫനെ അറിയിച്ചു.
ഐക്യരാഷ്ട്ര സഭയിൽ സേവനമനുഷ്ഠിച്ചിട്ടുള്ള ഡോ. തരൂർ കേന്ദ്ര മന്ത്രിസഭാംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ തിരുവനന്തപുരത്തുനിന്നുള്ള ലോക്സഭാംഗവും കോൺഗ്രസ് പ്രവർത്തക സമിതി അംഗവുമാണ്.
മികച്ച പ്രാസംഗികനും എഴുത്തുകാരനും ആയ ഡോ. തരൂരിന്റെ സാന്നിദ്ധ്യം കൺവൻഷന് പകിട്ടേകുമെന്ന് ഡോ. ബാബു സ്റ്റീഫനും ടീമും പറഞ്ഞു.
Next Story