- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- USA
- /
- Association
തൃശ്ശൂർ അസോസിയേഷന് പുതിയ പ്രവർത്തക സമിതി
ഹ്യൂസ്റ്റൺ: തൃശൂർ അസ്സോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ (ടാഗ്) 2024-25കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ ചുമതലയേറ്റു.സെപ്റ്റംബറിൽ നടന്ന ഓണാഘോഷ പരിപാടിയിലാണ് പുതിയകമ്മിറ്റിയെ തിരഞ്ഞെടുത്തത്. ഡിസംബർ 29ന് നടന്ന ക്രിസ്തുമസ് -പുതുവത്സര ആഘോഷ ചടങ്ങിൽ ഔദ്യോഗിക പ്രഖ്യാപനവുമുണ്ടായി.ഓരോ രണ്ടു വർഷം കൂടുമ്പോഴാണ് പുതിയ ഭാരവാഹികളെതെരഞ്ഞെടുക്കുന്നത്.
പ്രസിഡണ്ട് നബീസ സലീം, വൈസ് പ്രസിഡണ്ട് ധനിഷ ശ്യാം, സെക്രട്ടറിമുജേഷ് കിച്ചേലു, ജോയന്റ് സെക്രട്ടറി ചിന്റു പ്രസാദ്, ട്രഷറർ ലിന്റോപുന്നേലി, ജോയിന്റ് ട്രഷറർവിനോദ് രാജശേഖരൻ, യൂത്ത് കോ-ഓർഡിനേറ്റർ അല്ലൻ ജോൺ എന്നിവരാണ്.കമ്മറ്റി അംഗങ്ങൾ ആയി താഴെ പറയുന്നവരേയും തെരഞ്ഞെടുത്തു.ഡോ.സതീഷ് ചിയ്യാരത്ത്, രാജേഷ് മുത്തേഴത്ത്, സണ്ണി പള്ളത്ത്,അല്ലി ജോൺ, പ്രിൻസ് ഇമ്മട്ടി, ഷൈനി ജയൻ.എല്ലാവരുടെയും സഹകരണത്തോടെ പതിവ് പരിപാടികൾക്കൊപ്പംപുതിയ പദ്ധതികളും ആവിഷ്കരിക്കുമെന്ന് പ്രവർത്തകസമിതി അംഗങ്ങൾപറഞ്ഞു.