- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- USA
- /
- Association
ടെക്സാസിൽ സൈനികൻ വെടിയേറ്റ് മരിച്ചു മറ്റൊരാൾ ആശുപത്രിയിൽ
നോലൻവില്ല: ടെക്സാസിലെ നോലൻവില്ലയിൽ വെടിവയ്പ്പിലേക്ക് നയിച്ച തർക്കത്തിൽ യുഎസ് ആർമി സൈനികൻ കൊല്ലപ്പെടുകയും മറ്റൊരാൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു.സംഭവത്തിൽ സൈന്യത്തിന്റെയും നോളൻവില്ലെ പൊലീസിന്റെയും നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്
ശനിയാഴ്ച രാവിലെ 8:25 ഓടെ രണ്ട് സൈനികരും പോസ്റ്റിന് പുറത്തുള്ള സ്ഥലത്ത് തർക്കത്തിലേർപ്പെട്ടതായി നോലൻവില്ലിന്റെ പൊലീസ് മേധാവി പറഞ്ഞു.ആർമിയുടെ ഒന്നാം കാൽവരി ഡിവിഷനിലെ സജീവ ഡ്യൂട്ടി സൈനികരാണെന്നാന്ന് ഇരുവരുമെന്നു സൈനിക വക്താവ് അറിയിച്ചത്
സൈനികരുടെ ഐഡന്റിറ്റി ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും, സൈനികരുടെ കുടുംബങ്ങളുമായി തങ്ങൾ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു.ഓസ്റ്റിന് വടക്ക് 70 മൈൽ അകലെയുള്ള നോളാൻവില്ലിലെ പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നു. ആർമി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിവിഷനിലെ അംഗങ്ങൾ ആ അന്വേഷണത്തിൽ അവരെ സഹായിക്കും.