- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- USA
- /
- Association
ഫൊക്കാന രാജ്യാന്തര കൺവൻഷനിലേക്ക് കവി മുരുകൻ കാട്ടാക്കടയും അതിഥിയായി എത്തുന്നു
വാഷിങ്ടൺ: നാല് പതിറ്റാണ്ടായി വടക്കെ അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ മുഖമുദ്രയായി പ്രവർത്തിക്കുന്ന ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ അമേരിക്ക (ഫൊക്കാന) യുടെ ഇരുപത്തിയൊന്നാമത് രാജ്യാന്തര കൺവൻഷനിൽ മലയാളികളുടെ ഹൃദയം തൊട്ട കവി മുരുകൻ കാട്ടാക്കടയും അതിഥിയായി എത്തുന്നു. കവി, സിനിമ ഗാനരചയിതാവ്, സാമൂഹിക പ്രവർത്തകൻ എന്ന നിലകളിലും പ്രശസ്തനാണ് മുരുകൻ കാട്ടാക്കട. കേരളാ സർക്കാരിന്റെ സാംസ്കാരിക വകുപ്പിൽ മലയാളം മിഷൻ ഡയറക്ടറായി പ്രവർത്തിക്കുകയാണ് ഇദ്ദേഹം.
കണ്ണട, ഒരു കർഷകന്റെ ആത്മഹത്യാ കുറിപ്പ്, രേണുക, മനുഷ്യനാകണം തുടങ്ങി മലയാളികളുടെ ഹൃദയത്തെ സ്പർശിച്ച ഒട്ടനവധി കവിതകളുടെ ശില്പിയാണ് മുരുകൻ കാട്ടാകട. മാനത്തെ മാരികുറുമ്പേ എന്ന പുലിമുരുകനിലെ ഗാനം എഴുതിയത് മുരുകൻ കാട്ടാക്കടയാണ്. ഇരുപതോളം സിനിമകൾക്ക് പാട്ടെഴുതി. ഒപ്പം നാടക ഗാനങ്ങൾക്കും വരികൾ എഴുതി.
2024 ജൂലൈ 18 മുതൽ 20 വരെ റോക്ക് വിൽ.ബെഥസ്ഡ നോർത്ത് മാരിയറ്റ് ഹോട്ടൽ & കൺവെൻഷൻ സെന്റർ ആണ് കൺവെൻഷന് വേദിയാകുന്നത്. കൺവെൻഷൻ ഒരു ചരിത്ര സംഭവമാക്കാനുള്ള ഒരുക്കങ്ങൾ നടന്നു വരുന്നതായി പ്രസിഡന്റ് ബാബു സ്റ്റീഫൻ പറഞ്ഞു.
പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, ട്രഷറർ ബിജു ജോൺ, എക്സ്. വൈസ് പ്രസിഡന്റ് ഷാജി വർഗീസ്, ട്രസ്റ്റി ബോർഡ് ചെയർമാൻ സജി പോത്തൻ, വൈസ് പ്രസിഡന്റ് ചക്കോ കുര്യൻ, ജോയിന്റ് സെക്രട്ടറി ജോയി ചാക്കപ്പാൻ, അഡിഷണൽ ജോയിന്റ് സെക്രട്ടറി സോണി അമ്പൂക്കൻ, ജോയിന്റ് ട്രഷർ ഡോ. മാത്യു വർഗീസ്, ജോയിന്റ് അഡീഷണൽ ട്രഷറർ ജോർജ് പണിക്കർ, വിമെൻസ് ഫോറം ചെയർ ഡോ. ബ്രിഡ്ജർ ജോർജ് , കൺവെൻഷൻ ചെയർ ജോൺസൺ തങ്കച്ചൻ, കൺവെൻഷൻ പ്രസിഡന്റ് വിപിൻ രാജ്, കൺവെൻഷൻ ഫിനാൻസ് ഡയറക്ടർ നോബിൾ ജോസഫ്, കൺവെൻഷൻ കൺവീനർ ജെയിംസ് ജോസഫ് , കൺവെൻഷൻ കോർഡിനേറ്റർ കുര്യൻ പ്രക്കാണം, കൺവംൻഷൻ ചെയർ വിജോയ് പട്ടമാടി, ജിജോ ആലപ്പാട്ട്, ലീല മാരേട്ട്, ഡോ ഷൈനി രാജു എന്നിവരുടെ നേതൃത്വത്തിൽ കൺവെൻഷൻ വൻ വിജയമാക്കാനാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്.