- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- USA
- /
- Association
മാസ്ക് മയാമി എവർ റോളിങ് ട്രോഫി സെവൻസ് സോക്കർ ടൂർണമെന്റ് സീസൺ -5, ഫെബ്രുവരി മാസം 17,18 തീയതികളിൽ
അമേരിക്കൻ മലയാളികൾക്ക് കാൽപ്പന്ത് കളിയുടെ മിന്നൽ പോരാട്ടങ്ങൾ സമ്മാനിക്കാൻ മാസ്ക് മയാമി എവെർ റോളിങ് ട്രോഫി സെവൻസ് സോക്കർ ടൂർണമെന്റ് സീസൺ -5, ഫെബ്രുവരി മാസം 17,18 തീയതികളിൽ ഫ്ളമിംഗോ വെസ്റ്റ് പാർക്ക്, കൂപ്പർ സിറ്റിയിൽ അരങ്ങേറുന്നു.
വളരെയധികം വാശിയേറിയ ഈ മത്സരത്തിൽ അമേരിക്കയുടെ നാനാഭാഗത്തുനിന്നുമുള്ള പ്രഗൽഭരായ 16 ടീമുകൾ മാറ്റുരയ്ക്കും. മത്സരങ്ങൾ മുൻ Broward County Mayor Hon. Dale Holness ഉദ്ഘാടനം ചെയ്യും. കാൽപന്തുകളിയെ എന്നും നെഞ്ചിലേറ്റിയ മലയാളിക്ക് മാസ്ക് മയാമിയുടെ ഈ ഫുട്ബോൾ മാമാങ്കം അവിസ്മരണീയം ആകും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
സെവൻസ് ഫുട്ബോളിന്റെ ഈ കളി മൈതാനിയിൽ ഡയമണ്ട് FC കാനഡ, ആഴ്സനൽ ഫിലാഡൽഫിയ, എഫ് സി ന്യൂയോർക്, മാനിയക് അറ്റ്ലാന്റ, എഫ് സി സി ഡാളസ്, കോളംബസ് ടസ്ക്കേഴ്സ് ഓഹായോ,ഓസ്റ്റിൻ സ്ട്രൈകേഴ്സ്, മിന്നൽ ഷാർലറ്റ്, ബാൾട്ടിമോർ ഖിലാടീസ്, ഹൂസ്റ്റൺ യുണൈറ്റഡ്, MFC ജാക്സൺവിൽ, , മാട് ഡേടോണ, മാസ്ക് മയാമി എന്നീ ടീമുകൾ പരസ്പരം ഏറ്റുമുട്ടും.
മാസ്ക് മായമിയുടെ പ്രസിഡന്റ് വിപിൻ വിൻസന്റ്, ടൂർണമെന്റ് ഇൻ ചാർജ് ഷെൻസി മാണി, ജോൺ, ട്രഷറർ അജിത് വിജയൻ, മാസ്ക് ടീം ക്യാപ്റ്റൻ അജി വർഗീസ് , ടൂർണമെന്റ് കോർഡിനേറ്റർ ശ്രീ. നോയൽ മാത്യു, പി.ആർ.ഓ. രഞ്ജിത്ത് രാമചന്ദ്രൻ മറ്റ് ക്ലബ്ബ് അംഗങ്ങൾ നിധീഷ് ജോസഫ് , മനോജ് കുട്ടി, ജോബി കൊറ്റം , വിനു അമ്മാൾ , ഷിബു ജോസഫ് എന്നിവർ ഈ മത്സരത്തിന്റെ മുന്നൊരുക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു.
വിവരങ്ങൾക്ക് കടപ്പാട് - നോയൽ മാത്യു.